തൃശൂർ: താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ. സ്വന്തം മകളായതിനാലാണ് വീണയ്ക്കെതിരെ വിചിത്രമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും വിവരങ്ങൾ നൽകാൻ തയാറാണെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സാധാരണനിലയിൽ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പിറക്കിയത് ദുരൂഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപും തനിക്കെതിരെ സിബിഐ അന്വേഷണം നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് കോടികൾ [&Read More
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. “വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം” എന്ന് പറഞ്ഞ് വ്യാഴാഴ്ച പുലർച്ചെ ഭർത്താവ് ഹുസൈൻ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ഫൗസിയയെ പിന്നീട് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹമായി കണ്ടെത്തുകയായിരുന്നു. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തങ്ങളോടൊപ്പം [&Read More
കൊച്ചി: കണ്ണൂർ പാലത്തായി പോക്സോ കേസിൽ ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പ്രതിയായ സ്കൂൾ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ ഇന്ന് ജയിൽ മോചിതനാകും. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് മരവിപ്പിച്ചത്. തുടർന്ന് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 2025 നവംബർ 14Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമായ ജനകീയ പ്രസ്ഥാനമായി മാറിയെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല. വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടത്തിൽ നിലവിൽ ഓരോ മണിക്കൂറിലും ശരാശരി ആറ് പേർ വീതം അറസ്റ്റിലാകുന്നുണ്ടെന്നും ലഹരിവസ്തുക്കളുടെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. ലഹരി ശൃംഖല തകർക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിൽ ഇതിനോടകം വലിയ പുരോഗതിയാണുണ്ടായിട്ടുള്ളത്. സംസ്ഥാനത്തുടനീളം 9,280 കേസുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നായി [&Read More
കെ.ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത ‘പരനാറി’; അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ചില പുഴുക്കുത്തുകളുമാണ്
ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. കെ.ബി. ഗണേഷ് കുമാർ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം [&Read More
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിക്കതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നൽകിയ ശുപാർശ അംഗീകരിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. നിലവിൽ എറണാകുളം പൊലീസിന്റെ കസ്റ്റഡിയിലുള്ള അർജുനെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനു മുൻപാകെ ഹാജരാക്കും. ഏഴുവർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള [&Read More
‘അതൊന്നും അഭിനയമായിരുന്നില്ല’; വിവാഹത്തിൽ നിന്നും പിന്മാറിയ വരനെ അബുദബിയിലെത്തി കണ്ടു; പിന്നാലെ ജീവനൊടുക്കി
അരൂർ: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരനും കുടുംബവും പിന്മാറിയതിനെ തുടർന്ന് അരൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ. അരൂർ 23Read More
‘കുടുംബശ്രീയിലും കിലയിലും ഐഎഎസുകാരെക്കാൾ ശമ്പളം വാങ്ങി പാർട്ടിയുടെ താല്പര്യത്തിനായി ജോലി ചെയ്യുന്നവർ; പൊതുസ്വത്ത്
കോഴിക്കോട്: പരവതാനി വിവാദത്തിൽ മാധ്യമങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.എം. ഷാജി. കൈരളിയും ജനം ടിവിയുമാണ് ഈ വാർത്ത നൽകിയതെന്നും എന്നാൽ തനിക്ക് അങ്ങനെ ഒരു സംഭവം ഓർമ പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയ ഉടൻ തന്നെ താൻ നേരെ വേദിയിലേക്ക് കയറുകയായിരുന്നുവെന്നും വഴിയിൽ കാർപ്പറ്റ് വിരിച്ചത് ഒന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, താൻ മണ്ണിൽ ചവിട്ടി വളർന്ന ആളാണെന്നും കൂട്ടിച്ചേർത്തു. ഈ വിവാദത്തിന് പിന്നിൽ കൈരളിയുടെ ലേഖകനെന്ന് സ്വയം [&Read More
‘കെ.എം.ആര്‍എല്‍ വാര്‍ത്ത നല്‍കിയത് സര്‍ക്കാരിനോട് ആലോചിക്കാതെ’; ‘കൊച്ചി മെട്രോ’ പേരുമാറ്റം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സർക്കാരിനോട് ആലോചിക്കാതെയാണ് കെ.എം.ആർ.എൽ ഈ വാർത്ത മാധ്യമങ്ങൾക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാത്രം ഒതുങ്ങാതെ വിശാലാർത്ഥത്തിൽ സംസ്ഥാനത്താകെ നടപ്പാക്കുന്ന പദ്ധതി എന്ന നിലയ്ക്കാണ് കെഎംആർഎൽ പേരുമാറ്റം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള ഈ നീക്കത്തിൽ ജനപ്രതിനിധികളും നേതാക്കളും കടുത്ത അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് [&Read More
കൊല്ലം: രാജ്യത്തെ ഇന്ധന വില വർധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സ്ട്രാറ്റജിക് റിസർവിൽ എത്ര വിലയ്ക്കാണ് ക്രൂഡ് ഓയിൽ വാങ്ങിയത്, അതിന് അനുപാതികമായ വില മാത്രമാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിക്കൊണ്ട് വാർത്താസമ്മേളനത്തിൽ സംസാരിച്ചു. കേരളത്തിൽ വെളിച്ചെണ്ണ വില ഉയർന്നതിൽ യുദ്ധത്തിനോ പെട്രോളിയം മന്ത്രാലയത്തിനോ ഏതെങ്കിലും രീതിയിൽ പങ്കുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. ചായയുടെ വില 10 രൂപയിൽ നിന്നും 12 രൂപയായി ഉയർന്നുവെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, അതും പെട്രോളിയം കാരണമാണോ [&Read More