ചെങ്ങന്നൂർ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ പൊലീസിൽ പരാതി നൽകി. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പരാതി നൽകിയത്. മന്ത്രിയുടെ പ്രസ്താവന മതസ്പർധ വളർത്തുന്നതാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നടത്താൻ പാടില്ലാത്ത വർഗീയ പരാമർശമാണ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സജി ചെറിയാൻ സിപിഎമ്മിലെ [&Read More
കോഴിക്കോട്: ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് അധികൃതർക്ക് പരാതി നൽകും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തന്റെ മകൻ മോശക്കാരനല്ലെന്നും മറ്റൊരു അമ്മയ്ക്കും ഈ ഗതി വരരുതെന്നും ദീപക്കിന്റെ അമ്മ വിതുമ്പലോടെ പറഞ്ഞു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ, സിറ്റി പോലീസ് കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് [&Read More
എസ്ഐആർ: കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസമായി സുപ്രീംകോടതി; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (Read More
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകൾ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുൽഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലവിളിച്ചുകൊണ്ട് സുൽഫിയത്ത് പരുക്കേറ്റ [&Read More
‘മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’;
കൊച്ചി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണെന്നും ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന് പറഞ്ഞു. ‘വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. അതില്‍ അഭിമാനമേയുള്ളൂ. അല്ലാതെ വര്‍ഗീയതയോട് സന്ധി ചെയ്ത് ഒളിച്ചോടില്ല,’ സതീശന് വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് [&Read More
ചങ്ങനാശ്ശേരി: വെള്ളാപ്പള്ളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്, സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണ നിരങ്ങലല്ലേ എന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയ്ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ [&Read More
‘കേരളത്തില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത് മുസ്ലിംകളെ ഭയന്ന്’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: വീണ്ടും വിദ്വേഷ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ക്രിസ്ത്യാനികള്‍ മുസ്ലിംകളെ ഭയന്നാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നാടായി മുതല്‍ നസ്രാണി വരെ യോജിച്ചുപോകണമെന്ന് പറഞ്ഞത്. അതേസമയം , താന്‍ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിംകളെ സഹോദരരെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പൂത്ത തകരയാണ് വി.ഡി സതീശനെന്നും അദ്ദേഹം അപ്രസക്തനാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. ”മുസ്ലിംകളെ ഭയന്നാണ് ഇന്ന് ക്രിസ്ത്യാനികള്‍ കേരളത്തില്‍ കഴിയുന്നത്. ആ ദുഃഖം അവരില്‍ പലരും പങ്കുവയ്ക്കുകയും ഒന്നിച്ചുപോകണമെന്ന് [&Read More
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായി ബേപ്പൂർ മാറുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാൻ പി.വി. അൻവർ സജീവമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുത്തു.ബേപ്പൂരിൽ അനൗപചാരിക പ്രചാരണ പരിപാടികൾക്കും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അൻവർ തുടക്കം കുറിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ഇടതുമുന്നണി വിട്ട അൻവർ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ യുഡിഎഫ് അസോസിയേറ്റഡ് അംഗമായ അൻവർ ബേപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിനെ [&Read More
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തവാങ്ങിലെ സേന പോയിന്റിലുള്ള തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് വെള്ളത്തിൽ വീണാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത ഏഴംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് നിലവിൽ കണ്ടെത്താനായത്. കാണാതായ രണ്ടാമത്തെയാൾക്കായി സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്. എന്നാൽ പ്രദേശത്തെ കഠിനമായ മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും [&Read More
ഇരുകൈകളും കൂട്ടിക്കെട്ടി ബലാൽസംഗം ചെയ്ത് കഴുത്തു ഞെരിച്ചു കൊന്നു; കരുവാരകുണ്ടിൽ ഒൻപതാം ക്ലാസുകാരിയെ
കരുവാരകുണ്ട്: 14 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ കൈകൾ കൂട്ടിക്കെട്ടി ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ അനുനയിപ്പിച്ച് ബസിലും ട്രെയിനിലുമായി കൊണ്ടുപോയ ശേഷം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കൃത്യം നടത്തിയത്. പ്രണയത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന [&Read More