തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയാണ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത ഈ തീരുമാനം അറിയിച്ചത്. രാഹുലിനെതിരെ ഗുരുതരമായ പരാതികളും കേസുകളും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേരത്തെ തന്നെ ആക്ഷേപം ഉയർന്നപ്പോൾ യൂത്ത് കോൺഗ്രസ് [&Read More
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീറയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. (Read More
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപപാളി കേസിലും പ്രതിചേര്‍ത്തു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും പ്രതിചേർത്തു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് രണ്ടാമതായി പത്മകുമാറിനെ പ്രതിചേർത്തത്. സ്വർണ്ണ കട്ടിളപ്പാളി കേസിൽ നേരത്തെ അറസ്റ്റിലായ പത്മകുമാറിന്റെ അറസ്റ്റ്, കഴിഞ്ഞ ദിവസം ജയിലിലെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികളിലെ സ്വർണം പൂശിയ ഭാഗം, മിനുട്ട്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തി, [&Read More
റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതിക്കാരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; തട്ടിപ്പ് ആരോപണം തള്ളി ആലുങ്കല്‍
കൊച്ചി: തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ തള്ളി അബീര്‍ ഗ്രൂപ്പ് മേധാവിയും പ്രമുഖ വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ്. റിപ്പോര്‍ട്ടര്‍ ടിവി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതി നല്കിയ അബ്ദുല്‍ സലാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു. ഒരു തട്ടിപ്പുകാരന് നല്കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ആശുപത്രി ശൃംഖല തട്ടിയെടുത്തുവെന്നും, നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് [&Read More
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എം.എൽ.എയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡ്രൈവർ യദു രൂക്ഷമായി പ്രതികരിച്ചു. കന്റോൺമെന്റ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്. പോലീസിന്റെ നടപടി താൻ മുൻകൂട്ടി കണ്ടതാണെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത്രയും പ്രശ്നമുണ്ടാക്കിയ മേയറും എം.എൽ.എയും നല്ലപോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. ഞാനല്ലേ കഷ്ടപ്പെടുന്നത്, തുച്ഛമായ വേദനം കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല, മകന്റെ പഠനത്തിന് [&Read More
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് വാസു ജാമ്യം തേടിയതെങ്കിലും, പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച് കോടതി ആവശ്യം അംഗീകരിച്ചില്ല. പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വർണം പൂശിയ കട്ടിളപ്പാളികൾ 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ അത് ചെമ്പെന്ന് [&Read More
മൂന്നാര്‍: സിപിഎമ്മുമായി നാല് വര്‍ഷമായി അകന്നുനില്ക്കുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി പരസ്യമായി വോട്ട് അഭ്യര്‍ഥിച്ച് രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. സിപിഎം മുന്‍കൈയെടുത്ത് കെട്ടിപ്പടുത്ത മൂന്നാര്‍ മേഖലയിലെ സ്വാധീനമുള്ള നേതാവായിരുന്നു രാജേന്ദ്രന്. ഇദ്ദേഹം 15 വര്‍ഷമാണ് നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്. ‘ഞാന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളുമാണ് ഇത്തവണ പലയിടത്തായി മത്സരിക്കുന്നത്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണ് എന്റെ വോട്ട് അഭ്യര്‍ഥന,’ നിലവില്‍ [&Read More
കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്; ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രമാണ് കേസിൽ പ്രതിയായി നിലനിർത്തിയിരിക്കുന്നത്. മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യദു നൽകിയ സ്വകാര്യ ഹരജി പ്രകാരം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. [&Read More
തിരുവനന്തപുരം: ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി. 2025 സെപ്റ്റംബര്‍ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.72 കോടി നേടാനായത് ഇന്നലെയും. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ഇന്നലെ മാത്രം നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 7.79 കോടി രൂപയായാണ് ടിക്കറ്റ് വരുമാനത്തില്‍ നേടിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും [&Read More
കിണര്‍ കുഴിക്കുന്നതിനും ജലവിനിയോഗത്തിനും കടുത്ത നിയന്ത്രണം; പുതിയ കരട് ജലനയവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കിണറുകള്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേരള ജലനയം 2025Read More