തലശ്ശേരി: പുന്നോൽ ഹുസ്സൻമൊട്ടയിലെ സിപിഎം പ്രവർത്തകനായിരുന്ന യു.കെ സലീമിനെ കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകർ തന്നെയാണെന്ന ഗുരുതര ആരോപണവുമായി പിതാവ് കെ.പി യൂസഫ് രംഗത്ത്. കേസിൽ പ്രതികളായ ഏഴ് എൻഡിഎഫ് പ്രവർത്തകരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി അദ്ദേഹം പ്രതികരിച്ചത്. കൊലപാതകം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ പ്രതികൾ പുറത്തുവന്നിട്ടില്ലെന്ന് യൂസഫ് പറയുന്നു. സലീമിൻ്റെ സുഹൃത്ത് റയീസിനെ കൊലപ്പെടുത്തി തീവണ്ടിപ്പാതയിൽ ഉപേക്ഷിച്ച സംഭവത്തിന് പിന്നാലെ സലീം കടുത്ത ഭയത്തിലായിരുന്നു. [&Read More
‘ശബരിമലയിൽ യുവതി പ്രവേശനം പാടില്ല’; അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണെന്നും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ ആചാരത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദമുഖങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. യുവതി പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ ആരാധനാസ്വഭാവത്തെ തന്നെ മാറ്റുമെന്നും ആരാധനാമൂർത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും [&Read More
തെഹ്റാന്/കുവൈത്ത് സിറ്റി: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
തെൽ അവീവ്: ഇറാന്റെ മിസൈൽ വർഷത്തിൽ വിറങ്ങലിച്ച് ഇസ്രയേലിലെ ഹൈഫ നഗരം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു വയോധിക ദമ്പതികൾ, അവരുടെ മകൻ, മകന്റെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പരിശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഒരു ബഹുനില കെട്ടിടത്തിന്റെ [&Read More
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ പ്രചാരണ പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിപ്പോയി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഓൺലൈനായി പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഥാനാർത്ഥിയുടെ പിണക്കം. നേരത്തെ, തിരുവനന്തപുരം കോർപറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പിണക്കം ഇപ്പോഴും തുടരുകയാണ് ശ്രീലേഖ. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മസ്കത്ത് ഹോട്ടലിൽ നടന്ന കൺവെൻഷനിൽ കേന്ദ്രമന്ത്രി എസ്. ജയശങ്കർ ലോക്സഭാ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പ്രസംഗത്തിൽ [&Read More
കുവൈത്ത് സിറ്റി/തെഹ്റാൻ: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
തെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) ഇന്റലിജൻസ് വിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഖാദിമി രക്തസാക്ഷിയായ വിവരം ഐആർജിസി പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ഖാദിമിയെ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഐആർജിസിയുടെ ആഗോള ഭീകര പ്രവർത്തനങ്ങളെ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഇസ്രയേൽ [&Read More
എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; പഞ്ചായത്ത് ഭരണം ട്വൻ്റി20ക്ക്
കൊച്ചി: ട്വന്റി20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് എറണാകുളം പുതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജി സമർപ്പിച്ചു. പാർട്ടിയുടെ പുതിയ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പൂജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ട്വൻ്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് തന്നെ പരോക്ഷമായി ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. മുൻപ് രാജിവെച്ച ഒരു മെമ്പർ വാഹനാപകടത്തിൽ മരിച്ചതും ആ കുടുംബം തകർന്നതും സൂചിപ്പിച്ച്, അത്തരമൊരു ഗതി ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് തന്നോട് പറഞ്ഞതായും പൂജ വെളിപ്പെടുത്തി. പ്രസിഡൻ്റിൻ്റെ [&Read More
‘ഒടുവിലിനെ തല്ലി, നാഭിക്ക് ചവിട്ടി വീഴ്ത്തി’; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആലപ്പി അഷ്റഫ്
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ‘ആറാം തമ്പുരാൻ’ സിനിമയുടെ സെറ്റിൽ വെച്ച് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിച്ചുവെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മലയാള സിനിമയെ ഞെട്ടിക്കുന്ന വിവരങ്ങൾ അഷ്റഫ് പുറത്തുവിട്ടത്. ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മർദിക്കുക മാത്രമല്ല, നാഭിക്ക് ചവിട്ടി വീഴ്ത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഒരു ചെറിയ തമാശയുടെ പേരിൽ മദ്യലഹരിയിലായിരുന്ന രഞ്ജിത്ത് മുതിർന്ന നടനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഇക്കാര്യം താൻ [&Read More
പാലാ: സ്ഥാനാർഥികൾ വോട്ടിനായി വീടുകൾ കയറി ഇറങ്ങുമ്പോൾ, പാലാ മണ്ഡലത്തിൽ ഒരു സ്ഥാനാർഥി വോട്ടർമാരോട് ആവശ്യപ്പെടുന്നത് തന്നെ ഒന്ന് തോൽപ്പിക്കണമെന്നാണ്. എട്ടു തവണ ജനവിധി തേടിയിട്ടും വിജയം കനിയാത്തതിൽ മനംമടുത്ത് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ. “എന്നെ തോൽപ്പിക്കണം” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ പോസ്റ്ററുകൾ നിരത്തിയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ പ്രചാരണം. തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് സന്തോഷ് പറയുന്നു. തന്നെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള [&Read More