പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള ഐഐഐസിക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നതായി ആലോചനായോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. അക്രഡിറ്റഡ് ഏജൻസിയായതിനാൽ ടെൻഡർ നടപടികളില്ലാതെയാണ് ഊരാളുങ്കലിന് കരാർ നൽകിയത്. സെപ്റ്റംബർ 20ന് നടന്ന സംഗമത്തിൽ പ്രതിനിധികൾക്ക് പാസ് വിതരണം ചെയ്തതടക്കമുള്ള കാര്യങ്ങൾ നിർവ്വഹിച്ചത് ഊരാളുങ്കൽ ടാഗ് ധരിച്ച ജീവനക്കാരായിരുന്നു. അതേസമയം, സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് [&Read More
‘ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടികളുണ്ടാക്കി അധികാരക്കസേരകളിൽ അടയിരിക്കുന്നു’- വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: മുസ്ലിം ലീഗിനും സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷ മതവിഭാഗങ്ങൾ സ്വന്തമായി രാഷ്ട്രീയ പാർട്ടികളുണ്ടാക്കി അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടി ഇരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ തുറന്നടിക്കൽ. ‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് പിന്നാക്കഅധഃസ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം, ക്രിസ്ത്യൻ [&Read More
അമേരിക്കൻ പടക്കപ്പലുകൾ തകർക്കാൻ ശേഷിയുള്ള യുദ്ധവിമാനം ഇറാന്റെ ശേഖരത്തിലേക്ക്? ജെ-20 മോഡൽ സമ്മാനിച്ച്
ബെയ്ജിങ്/തെഹ്റാൻ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ സാധ്യതയുള്ള നിർണായക നീക്കവുമായി ചൈന. തങ്ങളുടെ പക്കലുള്ള ഏറ്റവും അത്യാധുനികമായ ജെRead More
കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രി വിദേശയാത്രകൾക്കായി 762 കോടി ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്സഭയെ അറിയിച്ചു.Read More
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം രാഷ്ട്രീയക്കളത്തിൽ വൻ നാടകീയ നീക്കങ്ങൾ.Read More
ഗൂഡല്ലൂർ: സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദേവാല, കാട്ടിമട്ടം മേഖലകളിൽ അനധികൃത സ്വർണഖനനം വീണ്ടും സജീവമാകുന്നു. വനമേഖലയിലും തേയിലത്തോട്ടങ്ങളിലുമായി പുതുതായി നിർമിച്ച നൂറിലധികം തുരങ്കങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. തമിഴ്നാട് സ്വദേശികൾക്ക് പുറമെ കേരളത്തിൽ നിന്നുള്ള യുവാക്കളും സ്വർണം തേടി ഈ മേഖലയിലേക്ക് എത്തുന്നതായാണ് വിവരം. ഗൂഡല്ലൂർ ഡി.എഫ്.ഒ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പ്രദേശത്ത് വ്യാപകമായ റെയ്ഡ് നടത്തി. കാട്ടിമട്ടം ഭാഗത്ത് കണ്ടെത്തിയ അമ്പതോളം പുതിയ കുഴികൾ വനംവകുപ്പ് താൽക്കാലികമായി അടപ്പിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ [&Read More
ശബരിമല യുവതീപ്രവേശം: മാർച്ച് 14-നകം സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി, വാദം ഏപ്രിലിൽ
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സംസ്ഥാന സർക്കാരടക്കമുള്ള കക്ഷികൾ മാർച്ച് 14Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (Read More
മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; വോട്ട് തള്ളാൻ പരാതിനൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കുമെന്ന്
കാസർകോട്: മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെയെന്ന് അധികൃതർ. കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടറുടെ നടപടി. തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയ്ക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ 128ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദിനെതിരെയാണ് ബിജെപി നേതാവ് പരാതി നൽകിയിരുന്നത്. പൗരത്വമില്ലാത്തതിനാൽ വോട്ടർപട്ടികയിൽ [&Read More
പമ്പ: ആഗോള അയ്യപ്പസംഗമത്തിൽ വിതരണത്തിനെത്തിച്ച പ്രസാദത്തിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഭക്തർക്കായി എത്തിച്ച 4100 ടിൻ അരവണയും അപ്പവും ഭൂരിഭാഗവും വിതരണം ചെയ്യാതെ ദേവസ്വം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് വീതിച്ചെടുത്തതായാണ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി പമ്പയിൽ നിന്ന് 4100 ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം, നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ എത്തിച്ചിരുന്നു എന്നാൽ ഇതിൽ വെറും 900 പേർക്ക് മാത്രമാണ് പ്രസാദം ലഭിച്ചത്. ബാക്കി വന്ന [&Read More