കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവാകാവുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ പേജിലെ മുപ്പതിലേറെ ഫോളോവേഴ്സ് അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്കൂൾ കേന്ദ്രീകരിച്ചു നടന്ന സൈബർ ഇടപാടുകളെക്കുറിച്ചും പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഒരു വിദ്യാർത്ഥി സ്കൂളിൽ കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതായി സൈബർ പരിശോധനയിൽ [&Read More
ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് ജീവിതമേകും; സങ്കീർണ്ണ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നു, സംസ്കാരം നാളെ
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞു ആലിൻ ഷെറിൻ എബ്രഹാം മടങ്ങുന്നത് നാലു കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി. പത്തുമാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങൾ മാറ്റിവെക്കാനുള്ള അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുന്നു. മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകനായ ആലിൻ ഷെറിൻ, ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി 7.13ന് പുറപ്പെട്ട ആംബുലൻസ് എം.സി. റോഡ് വഴി വെറും [&Read More
തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞുജീവന്റെ ഓർമ്മകൾ ഇനി അഞ്ചുപേരിലൂടെ തുടിക്കും. റോഡപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളായ ആലിൻ, മരണാനന്തരം തന്റെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകിയാണ് ലോകത്തോട് വിടപറഞ്ഞത്. വേർപാടിന്റെ കഠിനമായ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച മാതാപിതാക്കളുടെ തീരുമാനം ഏറെ മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആലിന്റെ [&Read More
ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കുന്നത് നിർത്തലാക്കാൻ പാർലമെന്ററി സമിതി ശുപാർശ ചെയ്തു. 2024Read More
പ്രധാനമന്ത്രിയുടെ പുതിയ ‘സേവാ തീർത്ഥിൽ’ സ്ത്രീകൾക്കും കർഷകർക്കും യുവ സംരംഭകർക്കും കോടികളുടെ പദ്ധതികൾ
പ്രധാനന്ത്രിയുടെ പുതിയ ഓഫീസായ Read More
‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More
തെരഞ്ഞെടുപ്പിനു മുമ്പ് സ്റ്റാലിന്റെ മാസ്റ്റർ സ്ട്രോക്ക്; 1.31 കോടി വനിതകൾക്ക് 5,000 രൂപവീതം
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ, 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം നിക്ഷേപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർണായക നീക്കം. ഡിഎംകെ കൊണ്ടുവന്ന ‘കലൈഞ്ജർ മഗളിർ ഉറിമൈ തുകൈ’ (Read More
കഞ്ചാവ് കേസിൽ കുടുക്കാൻ ലഹരിവസ്തു എത്തിച്ചു, ലക്ഷങ്ങൾ കൈക്കൂലി; കാക്കിക്കുള്ളിലെ അഴിമതി റിപ്പോർട്ട്
ശാസ്താംകോട്ട: സഹപ്രവർത്തകരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിന് പ്രതികാര നടപടി നേരിടേണ്ടി വന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലിലും പോലീസ് അസോസിയേഷന്റെ പീഡനത്തിലും മനംനൊന്താണ് തീരുമാനം. കഴിഞ്ഞ ജൂലൈയിൽ നടന്ന മോഷണക്കേസിൽ ആക്രിക്കട ഉടമയിൽ നിന്ന് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയത് ഹർഷാദ് റിപ്പോർട്ട് [&Read More
ബെംഗളൂരു: ബെംഗളുരുവിനു സമീപം ഹൊസ്കോട്ടെ ദബാസ്പെട്ട ഹൈവേയിൽ ഇന്നു പുലർച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴു യുവാക്കൾ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.മരിച്ചവരെല്ലാം ബംഗളൂരുവിൽ വിദ്യാർഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കൾ സഞ്ചരിച്ചിരുന്ന എക്സ്യുവി കാർ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന അശ്വിൻ നായർ (17), അയാൻ, അർഹാൻ ഷെരീഫ്, ഭരത് (18), ഏദൻ ജോർജ് എന്നിവരും [&Read More
പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം
ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. ആകെയുള്ള 300 സീറ്റുകളിൽ 212 എണ്ണം നേടി ബിഎൻപി ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അതേസമയം, സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി 70 സീറ്റുകൾ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്ത് നേതാവ് ഷഫീഖുർ റഹ്മാൻ, വരുംദിവസങ്ങളിൽ പോസിറ്റീവ് രാഷ്ട്രീയമാകും [&Read More