കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താൻ ഓഫ് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി വിവാദം ഉയരുന്നതിനിടെ, താരത്തിന് പിന്തുണയുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. ബാറ്റിംഗിൽ സ്വിച്ച് ഹിറ്റും റിവേഴ്സ് സ്വീപ്പും ചെയ്യാൻ ബാറ്റർമാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുള്ളപ്പോൾ, ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്രയധികം നിയന്ത്രണങ്ങളെന്ന് അശ്വിൻ ചോദിച്ചു. കേവലം വീഡിയോ ദൃശ്യങ്ങൾ കണ്ട് ഒരാൾ ചക്കിംഗ് നടത്തുന്നു എന്ന് വിധിക്കരുതെന്നും, ശാസ്ത്രീയമായ പരിശോധനകളാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പന്തിലും ഒരേ ആക്ഷൻ തന്നെയാണ് താരിഖിന്റേതെന്നും [&Read More
യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയർ വി.വി.രാജേഷ്, ഒരുഭാഗം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭ. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ ജോലിക്ക് എത്തിയ യുവതിയോട് മാനേജർ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥാപനം പൂട്ടിച്ചു. ന്യൂനപക്ഷ മോർച്ച നേതാവ് ഷൈൻലാലിന്റെ ഉടമസ്ഥതയിലുള്ള ‘സ്പർശൻ വെൽനെസ് സ്പായ്ക്കെതിരെയാണ് നഗരസഭയുടെ അടിയന്തര നടപടി. അഭിമുഖത്തിനായി എത്തിയ 23കാരിയെ മാനേജർ ലൈംഗികമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ [&Read More
കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കർശന വ്യവസ്ഥകളോടെ വടകര സ്വദേശിയായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ദീപകിന്റെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ [&Read More
ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്കും വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (Read More
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിൽ വൻതോതിലുള്ള പിൻവാതിൽ നിയമനത്തിന് നീക്കം. സർക്കാർ വകുപ്പുകളുടെ കടുത്ത എതിർപ്പ് മറികടന്നാണ് 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതി ഒരുങ്ങുന്നത്. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ചാണ് നടപടി. നിലവിൽ കോടികളുടെ സഞ്ചിത നഷ്ടത്തിൽ ഓടുന്ന സ്ഥാപനത്തിന് ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സഹകരണ സെക്രട്ടറി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. 10 വർഷത്തിലധികമായി ജോലി ചെയ്യുന്നവരെന്ന [&Read More
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ആര്യനാട് മോഹനൻ തിരോധാനക്കേസിൽ ആറ് വർഷത്തിന് ശേഷം നിർണ്ണായക വഴിത്തിരിവ്. മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്തെ തോട്ടിൽ നിന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. നമ്പർ പ്ലേറ്റില്ലാത്ത നിലയിൽ കണ്ടെത്തിയ വാഹനം ശാസ്ത്രീയ പരിശോധനകൾക്കായി ക്രൈംബ്രാഞ്ച് മാറ്റി. ഇതോടെ മോഹനനെ അപായപ്പെടുത്തിയതാകാം എന്ന സംശയത്തിൽ പ്രദേശം കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. 2020 മെയ് 8ന് കോവിഡ് നിയന്ത്രണങ്ങൾക്കിടെയാണ് സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനായ മോഹനനെ (56) കാണാതാകുന്നത്. [&Read More
കളമശ്ശേരി: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ കേരളം വലിയ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിലവിൽ തുടക്കമിട്ട വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണം. മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ ഈ സർക്കാരാണ് പൂർത്തിയാക്കുന്നത്. വികസനത്തുടർച്ച ഇല്ലാതായാൽ നാട് വലിയ പ്രതിസന്ധിയിലാകും. [&Read More
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂർണമായും സ്പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്പോൺസർഷിപ്പ് [&Read More
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, പേർഷ്യൻ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമേരിക്ക. ഇറാൻ സമുദ്രാതിർത്തിയിൽനിന്ന് പരമാവധി അകലം പാലിക്കാനും, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ജാഗ്രത പുലർത്താനുമാണ് യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറാൻ സൈന്യം കപ്പലുകൾ പിടിച്ചെടുക്കാനോ തടഞ്ഞുവെക്കാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്ന യുഎസ് പതാക ഘടിപ്പിച്ച കപ്പലുകൾ [&Read More