ആലപ്പുഴ: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക. വീട്ടമ്മയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും അവർ പറഞ്ഞു. ഇത്തരമൊരു ഉപകരണം ശരീരത്തിനുള്ളിൽ ഇരുന്നാൽ 50 വർഷം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന ഡോക്ടറുടെ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2021ൽ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയത്. എന്നാൽ താനല്ല [&Read More
ആളൊഴിഞ്ഞ പറമ്പിൽ ‘വാസു’വും ‘അസ്ന’യും എന്നെഴുതിയ തലയോട്ടികളും അസ്ഥികളും; പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തിരുവല്ലം പടിഞ്ഞാറെ പൂങ്കുളത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യത്തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തുന്നു. ആനക്കുഴി റോഡിന് സമീപമുള്ള അബ്ദുള്ള എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ ചുവട്ടിലാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവികതയും ദുരൂഹതയും ഉള്ളതിനാൽ തിരുവല്ലം പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ തലയോട്ടികളിൽ പേരുകൾ എഴുതിയിരിക്കുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. ഒരു തലയോട്ടിക്ക് പിന്നിൽ ‘വാസു’ എന്നും, രണ്ടായി പിളർന്ന മറ്റൊരു തലയോട്ടിക്ക് ഉള്ളിലായി ‘അസ്ന’ എന്നും എഴുതിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറിനുള്ളിലും [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി തെക്കൻRead More
‘കേരളത്തിൽ വായിൽ ബീഫ് കുത്തിക്കയറ്റുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; അവിടെ വന്ന് കഴിക്കാനാണ്’- വ്ലോഗർ
കൊച്ചി: ‘ദി കേരള സ്റ്റോറി’ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ വിമർശിച്ചതിന് പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി വ്ലോഗർ ലക്ഷ്മി മേനോൻ. സിനിമയിലെ ബീഫ് പരാമർശത്തെ പരിഹസിച്ച് ലക്ഷ്മി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ അധിക്ഷേപങ്ങളുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ഹിന്ദുവായ പെൺകുട്ടിയുടെ വായിൽ മുസ്ലീം യുവതികൾ ബീഫ് നിർബന്ധിച്ച് തിരുകുന്ന ട്രെയിലറിലെ രംഗത്തെയാണ് ലക്ഷ്മി പ്രധാനമായും ലക്ഷ്യം വെച്ചത്. കേരളത്തിൽ എവിടെയെങ്കിലും ഇത്തരത്തിൽ ബീഫ് വായിൽ കുത്തിക്കയറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ [&Read More
‘പോലീസ് ഐഡി കാട്ടി ഹോട്ടലിൽ മുറിയെടുത്തു, കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ’;
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മുൻ എസ്.ഐ ഫിലിപ്പ് മമ്പാടിനെതിരെ നിർണ്ണായക വിവരങ്ങൾ പുറത്ത്. മുൻപ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഇയാൾ തന്റെ പഴയ ഐഡി കാർഡ് ഉപയോഗിച്ചാണ് കാസർകോട്ടെ ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഹരിവിരുദ്ധ ക്ലാസുകൾക്കും മോട്ടിവേഷൻ പ്രസംഗങ്ങൾക്കുമായി സർവീസിൽ നിന്നും സ്വയം വിരമിച്ച ഇയാൾ, കുട്ടിയെ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കൊണ്ടുപോയതെന്ന് പോലീസ് കോടതിയെ അറിയിച്ചു. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് 16Read More
വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിതജീവിതം; ശസ്ത്രക്രിയ നടന്നത് അഞ്ചുവർഷം മുൻപ് വണ്ടാനം മെഡി.കോളേജിൽ
ആലപ്പുഴ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി പുന്നപ്ര സ്വദേശിനി ഉഷാ ജോസഫും കുടുംബവും രംഗത്തെത്തി. അഞ്ചുവർഷം മുൻപ് നടന്ന ശസ്ത്രക്രിയക്കിടെയാണ് ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ എംആർഐ സ്കാനിങ്ങിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 2021 മേയ് മാസത്തിൽ, കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് നടുവേദന, അമിതമായ വയറുവേദന, മൂത്രത്തിലൂടെ രക്തം [&Read More
ലണ്ടന്: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന കുറ്റത്തിനാണ് തേംസ് വാലി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 66Read More
അമേരിക്കൻ ആക്രമണം ചെറുക്കാൻ വൻ മുന്നൊരുക്കം; സൈനിക കേന്ദ്രങ്ങൾക്ക് ചുറ്റും ‘കോൺക്രീറ്റ് കവചം’
തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനികRead More
മുംബൈ: ബാരാമതി വിമാനാപകടത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ജയ് പവാർ. തന്റെ പിതാവും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഒരു വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അത്ര എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും സുതാര്യമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്നും ജയ് പവാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 28ന് പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് [&Read More
മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘കേരളത്തിൽ ലൗ
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്റ്റോറി’ സിനിമ കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗസ്സയെയും കേരള സ്റ്റോറിയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. [&Read More