‘ഇത് ഇടതുനയം നടപ്പാക്കുന്ന സർക്കാരല്ല; കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഭാഗം’; വിചിത്രവാദവുമായി ഗോവിന്ദന്
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വിവാദം കൊഴുക്കുന്നതിനിടെ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് ഇടതുനയം നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇടതുനയം നടപ്പാക്കുന്ന സർക്കാർ ആണ് ഇതെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വർഗഘടനയുടെയും ഭാഗമായി നിൽക്കുന്ന സർക്കാരാണിത്.”Read More