കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയവും പാർട്ടിയിലെ പ്രമുഖരുടെ കൂട്ടക്കൊഴിഞ്ഞുപോക്കും തീർത്ത വലിയ രാഷ്ട്രീയ ആഘാതങ്ങൾക്കിടയിലും പശ്ചിമ ബംഗാളിലെ ജനഹൃദയങ്ങളിൽ മമത ബാനർജിയുടെ ആധിപത്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസിന്റെ ശക്തിപ്രകടനം(Read More
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ പ്രതിഷേധം; സമരവേദിയിൽ വി.ഡി. സതീശനും
ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിന് നേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ അപ്രതീക്ഷിത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സി.ജെ.പി നടത്തിയ പ്രക്ഷോഭം വൻ സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിന് ഉത്തരവാദികളായ പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് [&Read More
‘ജൂതന്മാർ ഗസ്സയിൽ ജീവിക്കണം’; അന്താരാഷ്ട്ര നിയമപ്രകാരം ഗസ്സ ഇസ്രയേലിന്റെ ഭാഗമെന്ന് ഒറിറ്റ് സ്ട്രോക്ക്
ജെറുസലേം: ഗസ്സ മുനമ്പിൽ ഇസ്രയേൽ വീണ്ടും അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ മന്ത്രി ഒറിറ്റ് സ്ട്രോക്ക്. ഗസ്സ ഇസ്രയേലിന്റെ ഭൂപരിധിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ഔദ്യോഗിക റേഡിയോ സംപ്രേഷകരായ ‘കാൻ’ വഴി ഒറിറ്റ് വിവാദ പ്രസ്താവന നടത്തിയത്. “ജൂതന്മാർ ഗസ്സയിൽ ജീവിക്കണം. ഗസ്സയിൽ വീണ്ടും കുടിയേറ്റ കേന്ദ്രങ്ങൾ നിർമിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്,” – ഒറിറ്റ് സ്ട്രോക്ക് പറഞ്ഞു. ജൂത മതനിയമപ്രകാരം മാത്രമല്ല, അന്താരാഷ്ട്ര നിയമപ്രകാരവും ഗസ്സ ഇസ്രയേലിന്റെ ഭാഗമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, അന്താരാഷ്ട്ര [&Read More
ന്യൂഡൽഹി: സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ അദ്ദേഹം ആഗ്രഹിക്കുന്ന പ്രകാരം സ്വകാര്യ ആശുപത്രിയായ ഗുരുഗ്രാമിലെ മെദാന്തയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ചികിത്സയുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയായിരിക്കും അദ്ദേഹത്തെ മാറ്റുകയെന്ന് കോടതി വ്യക്തമായി ചൂണ്ടിക്കാട്ടി. വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ ഉത്തരവ്. ഇതുസംബന്ധിച്ച വിശദമായ വിധിന്യായം പിന്നീട് [&Read More
‘പരിക്കേറ്റ കുട്ടികൾക്ക് വെള്ളം പോലും നൽകിയില്ല, എനിക്കും കൂടി ലാത്തിച്ചാര്ജ് കിട്ടിയേനെ’; സിജെപിക്ക്
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തുന്ന സമരവേദിയിലെത്തി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് പിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം ഏതൊരു മനുഷ്യനും ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും, അത് സംരക്ഷിക്കാനായി യുവാക്കൾ നടത്തുന്ന പോരാട്ടമായതുകൊണ്ടാണ് താൻ ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്നും രഞ്ജിനി വ്യക്തമാക്കി. രാജ്യത്ത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളും, ഗ്രാമങ്ങളിൽ കൂലിപ്പണി ചെയ്ത് പണം കണ്ടെത്തുന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾ ആത്മഹത്യയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം ഏറെ വേദനാജനകമാണ്. ഇത്തരം [&Read More
‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു, വഞ്ചന കാട്ടിയവരുടെ മുഖത്ത് നോക്കി കണക്ക്
ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കുന്നവരെ വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ വഞ്ചിക്കാൻ നോക്കുന്നവരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കാൻ വിഎസ് മടിക്കില്ലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സംഘടിപ്പിച്ച വിഎസ് അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ഇന്ന് പാർട്ടിയിൽ നിരന്നുനിൽക്കുന്ന എല്ലാ നേതാക്കളെയും പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയതും വളർത്തിയതും വിഎസ്സാണ്. അദ്ദേഹം വിടപറഞ്ഞതിന് ശേഷമുള്ള ഈ ഒരു വർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നുപോയത്. ആ [&Read More
‘ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തം, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും’ -നരേന്ദ്ര
ന്യൂഡൽഹി: മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയേണ്ടത് രാജ്യത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങളെ അറിയിച്ചത്. നീറ്റ് പരീക്ഷാ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കുറ്റമറ്റ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ ഒന്നിച്ചുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെ ഭാവിയും യുവാക്കളുടെ [&Read More
‘ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ രക്തം ചിന്താനും കേന്ദ്രം തയാർ’; പരിക്കേറ്റവരോട് ക്ഷമ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികളുടെ രക്തം ചിന്താനും കേന്ദ്രസർക്കാർ തയാറാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയും പരിക്കേറ്റ വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അഭിജീത് ദീപ്കെയുടെ പ്രസ്താവന. “ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പെൺകുട്ടികളോട്, അവരെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിചതച്ചു. നമുക്ക് ഇതിലും നന്നായി ചെയ്യാമായിരുന്നു. ഡൽഹി [&Read More
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഭീഷണി തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലായിരിക്കുമ്പോൾ നെതന്യാഹു ഒരു കാരണവശാലും അറസ്റ്റ് ചെയ്യപ്പെടില്ല എന്ന് ട്രംപ് വ്യക്തമാക്കി. മംദാനിയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേൽ യുഎസിനെ പിന്തുണച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വരുന്ന സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നെതന്യാഹു എത്തിയാൽ [&Read More
കൊച്ചി: തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയെന്ന് താര സംഘടനയായ അമ്മയുടെ സെക്രട്ടറി ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ലെന്നും കുറിപ്പിൽ പറയുന്നു. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു. താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെന്ന് മറച്ചു [&Read More