തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി നടി അഞ്ജലി നായർ രംഗത്തെത്തി. തന്നെ എം.എൽ.എ ആക്കാമെന്ന് വാഗ്ദാനം നൽകി ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും, പരാജയപ്പെട്ട സാഹചര്യത്തിൽ പണം വാങ്ങിയവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം വീഡിയോ പങ്കുവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ മനസ്സിലാക്കാതെയാണ് പലരും ഇത്തരം പോസ്റ്റുകൾ ഇടുന്നതെന്ന് അഞ്ജലി വിമർശിച്ചു. രാഷ്ട്രീയത്തിലേക്ക് [&Read More
ഭോപ്പാൽ: മധ്യപ്രദേശിലെ സത്നയിൽ കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് ജയിൽ ഉദ്യോഗസ്ഥ. സത്ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഈ അപൂർവ വിവാഹം. ജയിലിനുള്ളിലെ ഔദ്യോഗിക പരിചയം പിന്നീട് പ്രണയമായി മാറുകയും ഒടുവിൽ മതപരമായ അതിർവരമ്പുകൾ ഭേദിച്ച് വിവാഹത്തിൽ എത്തുകയുമായിരുന്നു. 2007Read More
മുഖ്യമന്ത്രി ചര്ച്ചയില് സമവായ നീക്കം; മൂന്നുപേരെയും ചര്ച്ചയ്ക്ക് വിളിച്ച് ഹൈക്കമാന്ഡ്
ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സമവായ നീക്കവുമായി ഹൈക്കമാൻഡ്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി നേരിട്ട് ചർച്ച നടത്താനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം. ഫോൺ വഴിയുള്ള ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സതീശനെയും ചെന്നിത്തലയെയും ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. എംഎൽഎമാരുടെ നിലപാടും ഘടകകക്ഷികളുടെ താല്പര്യവും പൊതുജന വികാരവും വിശകലനം ചെയ്തുള്ള റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്ന് സ്വയം പിന്മാറാൻ കെ.സി. വേണുഗോപാലിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് സൂചന. ജനവികാരം [&Read More
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. സർക്കാർ രൂപീകരണത്തിനായി എഐഎഡിഎംകെയുമായി കൈകോർക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരം മറന്ന് ഇരു ദ്രാവിഡ കക്ഷികളും സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്, വർഗീയ പാർട്ടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയിന്റെ ടിവികെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചർച്ചകൾക്ക് വേഗം കൂടിയത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് [&Read More
‘എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും’: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്. അധ്യാപിക കുട്ടിയെ പരസ്യമായി അപമാനിച്ചുവെന്നും മറ്റൊരു സ്കൂളിലേക്ക് മാറാൻ ടിസി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിക്കും പെരിന്തൽമണ്ണ പോലീസിനും ബന്ധുക്കൾ പരാതി നൽകി. പെരിന്തൽമണ്ണ ചീരട്ടമണ്ണ സ്വദേശിയായ പതിനാലുകാരൻ തേജസിനെ മെയ് രണ്ടിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സഹപാഠികൾക്ക് മുന്നിൽ വെച്ച് അധ്യാപിക മകനെ ആക്ഷേപിച്ചിരുന്നതായി [&Read More
വെള്ളാപ്പള്ളി വിമർശിച്ചത് ലീഗിനെ ആയിരുന്നില്ല, മുസ്ലിം സമുദായത്തെ; വിയോജിപ്പ് പറയണമായിരുന്നു -എ.എം. ആരിഫ്
ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് സി.പി.എം അപ്പപ്പോൾത്തന്നെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് മുൻ എം.പി.യും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് മുസ്ലിം ലീഗിനെയല്ല മറിച്ച് മുസ്ലിം സമുദായത്തെയാണെന്നും അത് പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും ആരിഫ് പറഞ്ഞു. ലീഗിനെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് പാർട്ടി നേതാക്കൾ കൂടി വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയെ പാർട്ടി സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ഇത് ന്യൂനപക്ഷ സംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ നിലനിൽക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹുർമുസിൽ സംഘർഷം തുടരുന്നു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും സിവിലിയൻ മേഖലകളിൽ ബോംബാക്രമണം നടത്തിയതായും ഇറാൻ ഔദ്യോഗികമായി ആരോപിച്ചു. തെക്കൻ ഇറാനിലെ ബന്ദർ ഖമീർ, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഒരു ഇറാനിയൻ എണ്ണ ടാങ്കറിനെയും യു.എസ് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിയൻ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന [&Read More
കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു; യുവതിക്ക് ദാരുണാന്ത്യം, ഒട്ടേറെപ്പേർക്ക് പരിക്ക്
കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. Read More
‘വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം’; കോട്ടയത്ത് പെട്രോൾ ദേഹത്ത് ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം
കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം. കോട്ടയം കുറുപ്പന്തറ സ്വദേശി ഫ്രാൻസിസാണ് ജീവന്പോലും അപകടത്തിലാക്കി പ്രതിഷേധം സംഘടിപ്പിച്ചത്. ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം ലൈറ്ററുമായി ഓട്ടോറിക്ഷയ്ക്ക് മുകളിൽ കയറിനിന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും അതിനാണ് താൻ വോട്ട് ചെയ്തതെന്നും ഫ്രാൻസിസ് പറഞ്ഞു. പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയശേഷം ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തുണച്ച് ഫ്ളക്സുകൾ ഉയരുന്നതിന് ഇടയിലാണ് വേറിട്ട രീതിയിലുള്ള [&Read More
സതീശൻ പറഞ്ഞത് സംഭവിച്ചു; നൂറിലധികം സീറ്റ് ലഭിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല-ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ പ്രവചിച്ചതുപോലെ യു.ഡി.എഫ് 100 കടന്നത് അപ്രതീക്ഷിത തിരിച്ചടിയാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. നൂറിലധികം സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞപ്പോൾ കിട്ടില്ലെന്നാണ് ഞങ്ങൾ ധരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് ശരിയായി, അവർക്ക് 102 സീറ്റ് ലഭിച്ചുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ വിജയം മുൻകൂട്ടി കാണാൻ വി.ഡി. സതീശന് സാധിച്ചുവെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അവർ പി.ആർ ഏജൻസികളെയെല്ലാം ആശ്രയിച്ചിട്ടുണ്ട്. അദ്ദേഹം ഇതു [&Read More