ന്യൂഡൽഹി: ഏഷ്യൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും നിർണായകമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും വിയറ്റ്നാമും തങ്ങളുടെ നയതന്ത്ര ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് ഉയർത്തുന്നു. ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കൊരു ബദലായി മാറാനൊരുങ്ങുന്ന വിയറ്റ്നാമിനെ ചേർത്തുപിടിച്ച്, 2030Read More
ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി. അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ [&Read More
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, വി.ഡി. സതീശന്റെ വിജയത്തിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങി വിപുലമായ വഴിപാടുകളാണ് സതീശനായി ക്ഷേത്രത്തിൽ നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് ഈ പൂജകൾ ബുക്ക് ചെയ്തത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ തന്റെ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ [&Read More
നാളിതുവരെ എല്ലാ വിഷുക്കാലത്തും മലയാളി പൊട്ടിച്ചിരിയോടെ കണ്ടുതീർത്ത ഒരു വീഡിയോയ്ക്ക് പിന്നിൽ ഇത്രയേറെ ആഴമുള്ള മുറിവുകളുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ‘വാഴ 2’ എന്ന ചിത്രത്തിലൂടെ വിപിൻ ദാസും സവിനും മലയാളിക്ക് മുന്നിലെത്തിച്ച ബിജുക്കുട്ടന്റെ ആ കഥാപാത്രം വെറുമൊരു സിനിമയല്ല, മറിച്ച് നമുക്കിടയിൽ ജീവിക്കുന്ന ഷിബൻ ലാൽ എന്ന മനുഷ്യന്റെ ഹൃദയം പൊട്ടിയുള്ള തുറന്നുപറച്ചിലാണ്. ഓരോ വിഷുക്കാലത്തും സോഷ്യൽ മീഡിയയിൽ പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ വീഡിയോ കണ്ട് നാം ആർത്തുചിരിക്കുമ്പോൾ, അതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ [&Read More
വാഷിങ്ടൺ/തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തു. ഇറാനിയൻ സേനയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് അമേരിക്കയുടെ നാടകീയമായ സൈനിക നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. നിലവിൽ നിലനിൽക്കുന്ന ദുർബലമായ വെടിനിർത്തൽ കരാറിനെയും ആഗോള ഊർജ സുരക്ഷയെയും ഈ സംഭവം സങ്കീർണമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച കപ്പലുകളെയാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് യുഎസ് അവകാശപ്പെട്ടു. തങ്ങളുടെ നാവിക കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിക്കുകയായിരുന്നുവെന്നും അമേരിക്കൻ വക്താക്കൾ അറിയിച്ചു. [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രമെഴുതി ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു 11.30Read More
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കം തുടങ്ങുന്നു. മേയ് 15Read More
‘സിപിഐഎം തോറ്റു, ഞങ്ങളെ പാര്ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള് പേടിയാകുന്നു’; പൊലീസിനുനേരെ ബോംബെറിഞ്ഞ
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട ടി.സി.വി നന്ദകുമാറിന്റെ കുടുംബം കടുത്ത ആശങ്കയിൽ. സിപിഐഎം പരാജയപ്പെട്ടതോടെ തങ്ങളെ പാർട്ടി സംരക്ഷിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി നന്ദകുമാറിന്റെ ഭാര്യ ശരണ്യ ഫേസ്ബുക്കിൽ കുറിച്ചു. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട നന്ദകുമാർ അഞ്ചര മാസമായി ജയിലിലാണ്. പാർട്ടിക്കുവേണ്ടിയാണ് നന്ദകുമാർ ഇത്തരം കേസുകളിൽ ഉൾപ്പെട്ടതെന്ന് ശരണ്യ പറയുന്നു. എന്നാൽ മറ്റ് സഖാക്കൾക്ക് ജാമ്യം ലഭിച്ചിട്ടും തന്റെ ഭർത്താവ് ജയിലിൽ തുടരുന്നത് ഭയപ്പെടുത്തുന്നു. പയ്യന്നൂരിലെ പാർട്ടി പരാജയം ഗ്രൂപ്പ് കളിയുടെ ഫലമാണെന്നും, സമാനമായ [&Read More
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാക്കിസ്ഥാനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ചൈന. പാക്കിസ്ഥാന് തങ്ങൾ നേരിട്ട് സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന സമ്മതിച്ചു. പാക് മണ്ണിൽ ചൈനീസ് ഉദ്യോഗസ്ഥർ തമ്പടിച്ച് സാങ്കേതിക സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (Read More
‘ലോക്സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കില്ല’; കടുത്ത നിലപാടുമായി ഡിഎംകെ, പ്രത്യേക ഇരിപ്പിടം തേടി സ്പീക്കർക്ക്
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട രാഷ്ട്രീയ മാറ്റങ്ങൾ ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിയിലും വലിയ വിള്ളലിലേക്ക് നയിക്കുന്നു. കോൺഗ്രസ് തങ്ങളുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ലോക്സഭയിൽ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഇനി ഇരിക്കാൻ താൽപര്യമില്ലെന്നും തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുതിർന്ന ഡിഎംകെ നേതാവും പാർലമെന്റ് അംഗവുമായ കനിമൊഴി സ്പീക്കർക്ക് കത്തയച്ചു. ഡിഎംകെ എംപിമാരെ ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പമോ ഇന്ത്യ മുന്നണിയുടെ ഭാഗമായോ കണക്കാക്കരുതെന്ന് [&Read More