ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഭരണച്ചുമതലയുള്ള ടെക്നോക്രാറ്റിക് കമ്മിറ്റിയുടെ തലവനായി പ്രമുഖ സിവിൽ എഞ്ചിനീയർ ഡോ. അലി അബ്ദുൽ ഹമീദ് ഷാത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരിന്നു. ഗസ്സ സ്വദേശിയായ 67കാരനായ ഷാത്ത് നിലവിൽ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് താമസം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ നിർണ്ണായക ഘട്ടമെന്ന നിലയിലാണ് നിയമനം നടന്നിരിക്കുന്നത്. ആരാണ് ഡോ. അലി ഷാത്ത്?തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനിസിലെ പ്രമുഖമായ രാഷ്ട്രീയ പാരമ്പര്യമുള്ള [&Read More
മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; ഉദ്ധവ് പക്ഷം രണ്ടാം സ്ഥാനത്ത്
മുംബൈ: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. ആകെയുള്ള 227 സീറ്റുകളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം 90 സീറ്റുകളിൽ ബിജെപി ലീഡ് നേടി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 28 സീറ്റുകളിൽ മുന്നിലാണ്. ഇതോടെ മഹായുതി സഖ്യം കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 114 എന്ന സംഖ്യയിലേക്ക് അടുക്കുകയാണ്. അതേസമയം, താക്കറെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള കടന്നാക്രമണങ്ങൾക്കിടയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന [&Read More
കരുവാരകുണ്ട്: മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകം. സ്കൂളിലേക്ക് പോയ 14 വയസ്സുള്ള ഒൻപതാം ക്ലാസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തൊടിയപുലത്താണ് സംഭവം. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ക്ലാസിൽ എത്തിയിരുന്നില്ല.. ഒരു നമ്പറിൽ നിന്ന് ഫോൺ വിളിച്ചതിനു ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു. ആൺസുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി [&Read More
ജയ്പൂർ: വോട്ടർപട്ടികയിൽ നിന്ന് മുസ്ലിംകളുടെ വോട്ടുകൾ വ്യാപകമായി പേരുകൾ നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തിന് പിന്നാലെ, ജയ്പൂരിലെ ഹവ മഹൽ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ബിജെപി കൗൺസിലറുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് കീർത്തി കുമാർ എന്ന ഉദ്യോഗസ്ഥൻ കടുത്ത മാനസിക സമ്മർദ്ദം മൂലം ആത്മഹത്യയെക്കുറിച്ച് സംസാരിച്ചത്. “ഞാൻ കളക്ടറുടെ ഓഫീസിൽ ചെന്ന് ആത്മഹത്യ ചെയ്യും” – എന്ന് കുമാർ പറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹവ മഹൽ [&Read More
യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വമ്പന്‍ പടയൊരുക്കം; തിരിച്ചടി ഭയന്ന് ട്രംപ് പിന്മാറി?-ഇന്റലിജന്‍സ്
വാഷിങ്ടണ്‍/തെഹ്റാന്: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന് പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന് നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് [&Read More
‘കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു; ഫെനി ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാൻ’-
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മൂന്നാം പരാതിക്കാരി രംഗത്ത്. അഡ്വ. ഫെനി നൈനാൻ തന്റെ സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനും കൂടുതൽ പരാതിക്കാർ വരുന്നത് തടയാനുമാണെന്ന് അതിജീവിത ശബ്ദസന്ദേശത്തിലൂടെ ആരോപിച്ചു. പുറത്തുവന്ന ചാറ്റുകൾ അപൂർണ്ണമാണെന്നും താൻ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ മറച്ചുവെക്കാനാണ് നീക്കമെന്നും അവർ പറഞ്ഞു. കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ രാഹുലിനോട് വൈകാരികമായ ബന്ധമുണ്ടായിരുന്നു. ഈ തകർച്ചയുടെ സമയത്താണ് ഇൻസ്റ്റാഗ്രാം വഴി ഫെനിയെ പരിചയപ്പെടുന്നത്. രാഹുലിന്റെ സാമ്പത്തിക [&Read More
കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും അന്തസ്സോടെ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്,’ എന്ന് ജയൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനങ്ങളാണ് വേട്ടയാടലിന് [&Read More
സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്ഹാന്
റിയാദ്/തെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More
‘ജയിലില്‍ കിടക്കുന്നത് പാവങ്ങള്‍; കുറ്റവാളികളായത് സാഹചര്യം കൊണ്ട്’-ജയില്‍പുള്ളികളുടെ വേതന വര്‍ധനയെ എതിര്‍ക്കുന്നത് ക്രൂരതയെന്ന്
തിരുവനന്തപുരം: ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്. തടവുകാര്‍ക്കും ജീവിക്കാന്‍ പണം ആവശ്യമാണെന്നും, പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ വേതന വര്‍ധനയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രൂരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ജയിലില്‍ കിടക്കുന്നത് പാവങ്ങളാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് അവിടെ എത്തിയത്. ജയിലില്‍ സോപ്പോ മറ്റ് അവശ്യ സാധനങ്ങളോ വാങ്ങാന്‍ അവര്‍ക്ക് പണം ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ജയിലില്‍നിന്നു കിട്ടിയ കൂലിയുമായി നാട്ടില്‍ [&Read More
റഫാൽ കരുത്ത് കൂട്ടാന്‍ ഇന്ത്യ: നിർമാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക്; 80 ശതമാനം യുദ്ധവിമാനങ്ങള്‍
ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി വാങ്ങുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ കരാർ പ്രകാരം വിമാനങ്ങളുടെ 80 ശതമാനത്തോളം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതോടെ ഫ്രാൻസിലെ ചില നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റപ്പെടുമെന്നാണ് വിവരം. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതുവഴി ഇന്ത്യയിൽ നിർമ്മിക്കുന്ന റഫാൽ വിമാനങ്ങളും അവയുടെ ഭാഗങ്ങളും മറ്റ് [&Read More