വാഷിങ്ടൺ: ഗസ്സയിലെ സമാധാനശ്രമങ്ങൾക്കായി ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഉന്നതതല ബോർഡിൽ ഇന്ത്യൻ വംശജനായ അജയ് ബംഗയും. ഗസ്സയുടെ താൽക്കാലിക ഭരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച സമാധാന ബോർഡിലാണ് ലോകബാങ്ക് പ്രസിഡന്റായ അജയ് ബംഗ ഇടംപിടിച്ചത്. ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ഈ സമാധാന സമിതിയുടെ പ്രഖ്യാപനം. ആരാണ് അജയ് ബംഗ?ലോകബാങ്ക് ഗ്രൂപ്പിന്റെ പതിനാലാമത് പ്രസിഡന്റായി നിലവിൽ സേവനമനുഷ്ഠിച്ചുവരികയാണ് അജയ് ബംഗ. 2023 ഫെബ്രുവരിയിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് [&Read More
യുഎസ് ഭീഷണിയിലും കുലുങ്ങാതെ ഇന്ത്യ; ഇറാനിലെ ചബഹാര്‍ തുറമുഖം പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണികൾക്കിടയിലും ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ പദ്ധതി ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ചബഹാർ തുറമുഖത്തിന് നിലവിൽ യുഎസ് നൽകിയിട്ടുള്ള ഉപരോധ ഇളവ് 2026 ഏപ്രിൽ വരെയാണ്. ഈ സമയപരിധിക്ക് ശേഷവും പദ്ധതി [&Read More
ടോക്കിയോ: വടക്കൻ ജപ്പാനിൽ പറന്നുയർന്ന ലോക്ഹീഡ് മാർട്ടിൻ എഫ്Read More
തെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണ്‍ മേഖലയില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. തകരാറിലായ ഹെലികോപ്റ്ററിനെ മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ‘യാന്ഷുഫ്’ (ബ്ലാക്ക് ഹോക്ക്) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഈ ഹെലികോപ്റ്റര്‍ ഇവിടെ അടിയന്തരമായി ഇറക്കിയിരുന്നു. വെള്ളിയാഴ്ച ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ, മറ്റൊരു ഹെലികോപ്റ്ററുമായി ഘടിപ്പിച്ചിരുന്ന വടം വേര്‍പെടുകയും ഹെലികോപ്റ്റര്‍ താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ [&Read More
ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി, ഭരണച്ചുമതലയുള്ള ടെക്നോക്രാറ്റിക് കമ്മിറ്റിയുടെ തലവനായി പ്രമുഖ സിവിൽ എഞ്ചിനീയർ ഡോ. അലി അബ്ദുൽ ഹമീദ് ഷാത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരിന്നു. ഗസ്സ സ്വദേശിയായ 67കാരനായ ഷാത്ത് നിലവിൽ അധിനിവേശ വെസ്റ്റ് ബാങ്കിലാണ് താമസം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ നിർണ്ണായക ഘട്ടമെന്ന നിലയിലാണ് നിയമനം നടന്നിരിക്കുന്നത്. ആരാണ് ഡോ. അലി ഷാത്ത്?തെക്കൻ ഗസ്സ നഗരമായ ഖാൻ യൂനിസിലെ പ്രമുഖമായ രാഷ്ട്രീയ പാരമ്പര്യമുള്ള [&Read More
യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വമ്പന്‍ പടയൊരുക്കം; തിരിച്ചടി ഭയന്ന് ട്രംപ് പിന്മാറി?-ഇന്റലിജന്‍സ്
വാഷിങ്ടണ്‍/തെഹ്റാന്: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന് പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന് നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് [&Read More
മച്ചാഡോയുടെ വക ട്രംപിന് നൊബേല്‍; പുരസ്കാരം മാറില്ലെന്ന് നൊബേല്‍ കമ്മിറ്റി, ആവേശത്തില്‍ ട്രംപ്
വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അതേസമയം, നിക്കോളാസ് മദുറോയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദിസൂചകമായാണ് പുരസ്കാര കൈമാറ്റമെന്നാണ് വിലയിരുത്തല്‍. ‘ഇതൊരു വലിയ ബഹുമതിയാണ്. ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ച കരുത്തുറ്റ സ്ത്രീയാണ് മരിയ. ലോകസമാധാനത്തിനായി ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ എനിക്ക് പുരസ്കാരം സമ്മാനിച്ചു,’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ [&Read More
ന്യൂയോർക്ക്: മരണം വെറുമൊരു പ്രോഗ്രാമിങ് പിശകാണെന്ന് ഇലോൺ മസ്ക്. മനുഷ്യശരീരം പ്രായമാകുന്നതും മരിക്കുന്നതും മുൻകൂട്ടി നിശ്ചയിച്ച ചില ജൈവ പ്രോഗ്രാമുകൾ മൂലമാണെന്നും, ഇവയിൽ മാറ്റം വരുത്തിയാൽ ആയുസ്സ് അവിശ്വസനീയമാംവിധം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രമുഖ പോഡ്കാസ്റ്റായ ‘മൂൺഷോട്ട്സി’ൽ പീറ്റർ ഡയമാൻഡിസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വ ദൗത്യത്തിന് പിന്നാലെ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള മസ്കിന്റെ നിരീക്ഷണങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വാർദ്ധക്യം എന്നത് അത്ര സങ്കീർണ്ണമായ പ്രതിഭാസമല്ലെന്നും ശരിയായ ജൈവ ഉപകരണങ്ങൾ ഉപയോഗിച്ച് മാറ്റാൻ കഴിയുന്ന ഒന്നാണെന്നുമാണ് [&Read More
ന്യൂഡല്‍ഹി: പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ (Read More
സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി ചര്‍ച്ച നടത്തി സൗദി; അബ്ബാസ് അരാഗ്ചിയുമായി ഫൈസല്‍ ബിന്‍ ഫര്ഹാന്
റിയാദ്/തെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും അമേരിക്കയുടെ ആക്രമണ ഭീഷണികള്‍ക്കും ഇടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി സൗദി അറേബ്യയും ഇറാനും. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നു നടന്ന സംഭാഷണത്തില്‍ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് [&Read More