പാരീസ്: ഗസ്സയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ഫ്രാൻസിലെ ലോകപ്രശസ്തമായ ഈഫൽ ടവറിൽ ഫലസ്തീൻ പതാകയുയർത്തി ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം. ‘എക്സ്റ്റിങ്ഷൻ റിബല്ലിയൻ ഫ്രാൻസ്’ എന്ന സംഘടനയുടെ പ്രവർത്തകരാണ് നക്ബ ദിനമായ മെയ് 15ന് പതാക ഉയർത്തിയത്. ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരെ ലോകം പ്രതികരിക്കണമെന്നും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഫലസ്തീനെക്കുറിച്ച് ചർച്ച ചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി. 1948ൽ ഇസ്രയേൽ രൂപീകരണത്തെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ ഫലസ്തീനികൾ കുടിയിറക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കലായാണ് നക്ബ ദിനം ആചരിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ [&Read More
മൊസാദിനും ഐഡിഎഫിനും വേണ്ടി ഫലസ്തീനികളുടെ ഫോൺകോളുകൾ ചോർത്തി; കൺട്രി മാനേജർ ഉൾപ്പെടെ ഇസ്രയേലിലെ
തെൽ അവീവ്: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും പ്രതിരോധ സേനയായ ഐഡിഎഫിനും വേണ്ടി ഫലസ്തീനികൾക്കുമേൽ ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി മൈക്രോസോഫ്റ്റ്. ഇസ്രയേൽ കൺട്രി ജനറൽ മാനേജർ അലോൺ ഹൈമോവിച്ച് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിട്ടു. മൊസാദിനും ഐഡിഎഫിനും സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണു കൂട്ടപ്പിരിച്ചുവിടൽ. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ ‘അസൂർ’ ആണ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫലസ്തീൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചാരപ്രവർത്തനത്തിന് സൈന്യത്തിന് ഒത്താശ ചെയ്യുകയും ചെയ്തുവെന്ന ‘ദി ഗാർഡിയന്റെ’ [&Read More
ഇവിടെ ജീവനുള്ളവർക്ക് മാത്രമല്ല, മരിച്ചവർക്കും രക്ഷയില്ല; പിതാവിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫലസ്തീൻ കുടുംബത്തെ
ജെനിൻ: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അതിക്രമങ്ങൾ അതിരുകടക്കുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ട 80 കാരനായ പിതാവിന്റെ മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഒരു ഫലസ്തീൻ കുടുംബത്തെ കുടിയേറ്റക്കാർ നിർബന്ധിച്ചു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ നടപടിയെ അതീവ ഭയാനകമെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്. അസസ ഗ്രാമവാസിയായ ഹുസൈൻ അസസ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഇസ്രായേൽ സുരക്ഷാ സേനയുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമായിരുന്നു കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. എന്നാൽ സംസ്കാരം പൂർത്തിയായതിന് പിന്നാലെ [&Read More
രണ്ട് പതിറ്റാണ്ടിന് ശേഷം ഗസ്സയിൽ ജനവിധി; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി
ഗസ്സ മുനമ്പിൽ നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പിൽ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ആയിരക്കണക്കിന് ഫലസ്തീനികളാണ് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിയത്Read More
വാഷിങ്ടൺ: അമേരിക്കൻ വിദേശനയത്തെയും ട്രംപ് ഭരണകൂടത്തെയും പ്രതിരോധത്തിലാക്കി പുതിയ അഭിപ്രായ സർവേ റിപ്പോർട്ട്. എൻബിസി ന്യൂസ് ഡിസിഷൻ ഡെസ്ക് നടത്തിയ സർവേ പ്രകാരം, അമേരിക്കയിലെ യുവതലമുറ ഒന്നടങ്കം ഫലസ്തീൻ അനുകൂല നിലപാടിലാണ്. 75 ശതമാനത്തിലധികം ജെൻസി വോട്ടർമാരും ഫലസ്തീനെ പിന്തുണയ്ക്കുമ്പോൾ, ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും ഇറാനുമായുള്ള യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പക്ഷക്കാരാണ്. യുവതലമുറയുടെ നിലപാട് മാറ്റംഅമേരിക്കയിലെ 18Read More
‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി
റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ [&Read More
റിയാദ്: യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്ക് കൈത്താങ്ങുമായി സൗദി അറേബ്യ. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെഎസ്റിലീഫ്) നേതൃത്വത്തിൽ ഗസ്സ മുനമ്പിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ‘സെൻട്രൽ കിച്ചൺ’ സ്ഥാപിച്ചു. റമദാൻ ആരംഭം മുതൽ മധ്യ ഗസ്സയിലെ ദെയ്റുൽRead More
ഫലസ്തീന് ഐക്യധാര്ഥ്യത്തില് പങ്കടുത്തത്തിന് യുഎസില്‍ തടവിലാകപ്പെടാ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളാകുന്നു; മോചിപ്പിക്കണമെന്ന് കുടുംബം
വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിലേറെയായി ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന 33 കാരിയായ ലെഖാ കോർഡിയയുടെ ആരോഗ്യനില വഷളായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ആവശ്യം. 2024ൽ കൊളംബിയ സർവകലാശാലയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് ലെഖാ കോർഡിയ അറസ്റ്റിലാകുന്നത്. ടെക്സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ വെച്ച് അപസ്മാരം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, 12 മണിക്കൂറിലധികം കോർഡിയയുടെ [&Read More
‘ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ മാത്രം’; ട്രംപിന്റെ ‘സമാധാന സമിതി’യിലേക്കുള്ള ക്ഷണം തള്ളി
മാഡ്രിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര ‘സമാധാന സമിതി’യില്‍(ബോര്‍ഡ് ഓഫ് പീസ്) ചേരാനുള്ള ക്ഷണം നിരസിച്ച് സ്പെയിന്. ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ നേതൃത്വം നല്കുന്ന സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. സമിതി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫലസ്തീന് അതോറിറ്റിയെ ഉള്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാഞ്ചസ് ട്രംപിന്റെ ക്ഷണം തള്ളിയത്. അതേസമയം, സമിതിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ച കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിക്കുകയും ചെയ്തു. ‘ഗസ്സയുടെയും [&Read More