22/07/2026
[fontresizer_tawhidurrahmandear_widget]

Tags :കേരള മുഖ്യമന്ത്രി

Main story

‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷം’: പിഎം ശ്രീയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ മുൻപ് ഒപ്പുവെച്ച പിണറായി സർക്കാർ, എന്നാൽ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് ഇതുവരെ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് മാസമായി ഒരു സബ് കമ്മിറ്റിയെ വെച്ച് വിഷയം നീട്ടിക്കൊണ്ടുപോവുക മാത്രമാണ് മുൻ സർക്കാർ ചെയ്തതെന്നും വി.ഡി [&Read More

Kerala

‘മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് [&Read More

Kerala Politics

‘മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട; ജനങ്ങളെ വഴിയിൽ തടയരുത്’-പോലീസിന് നിർദേശം നൽകി സതീശൻ

തിരുവനന്തപുരം: അധികാരമേൽക്കാനിരിക്കെ തന്റെ യാത്രാ സുരക്ഷയിൽ വലിയ അഴിച്ചുപണിക്ക് നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും നീണ്ട വാഹനവ്യൂഹങ്ങളും തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതി. ജനങ്ങളെ വഴിയിൽ തടയുന്ന ഒരു നടപടിയും പാടില്ലെന്നും സതീശൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക യാത്രകൾക്ക് സാധാരണ രീതിയിലുള്ള ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതിയാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വലിയ അകമ്പടി [&Read More

Kerala Politics

ഹൈക്കമാൻഡിന് മുന്നിൽ കേരളത്തിന്റെ ശബ്ദമായവർ; സതീശൻ യുഗത്തിനു വഴിതുറന്ന സുധീരനും മുരളിയും

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ നിർണായകമായത് അവസാന നിമിഷം മുതിർന്ന നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും നടത്തിയ ശക്തമായ ഇടപെടലുകൾ. സതീശന് അനുകൂലമായി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിളച്ചുകൊണ്ടിരിക്കുന്ന ജനവികാരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇരുവരും വഹിച്ച പങ്ക് പുതിയ നേതാവിന്റെ തിരഞ്ഞെടുപ്പിൽ വഴിത്തിരിവായി. താൻ ഒരുപാട് തെരഞ്ഞെടുപ്പുകൾക്കും മന്ത്രിസഭാ രൂപീകരണങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. എന്നാൽ സതീശന് ലഭിച്ചതുപോലെ ഇത്ര വ്യാപകമായ ഒരു ജനപിന്തുണ മറ്റൊരു നേതാവിനും [&Read More

Main story

പിണറായി വിജയൻ രാജിവെച്ചു; കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നേരിട്ട് രാജ്ഭവനിലെത്താതെ ദൂതൻ മുഖേനെ ഗവർണർക്ക് കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി രാജ്ഭവൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് പിണറായി വിജയൻ പടിയിറങ്ങുന്നത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് സ്വീകരിച്ച ഗവർണർ, പുതിയ മന്ത്രിസഭ നിലവിൽ വരുന്നത് വരെ [&Read More