ഇസ്ലാമാബാദ്: പാകിസ്താനിൽ വെച്ച് നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തേക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ സാധിക്കുകയാണെങ്കിൽ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ട്രംപ് ചർച്ചയുടെ ഭാഗമാകുമെന്നാണ് സൂചന. നാളെയോടെ ഇറാൻRead More
Tags :പശ്ചിമേഷ്യൻ യുദ്ധം 2026
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് വിന്യസിക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ സൈനികർ കടുത്ത സമ്മർദവും ഉറക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. സമ്മർദം നേരിടാൻ സൈനികർ വൻതോതിൽ കഫീൻ പാനീയങ്ങളെ ആശ്രയിക്കുന്നതായാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 28Read More
യുദ്ധത്തിൽ തകർന്ന മിസൈൽ ലോഞ്ചറുകളെല്ലാം പുനഃസ്ഥാപിച്ച് ഇറാൻ; ഏതു നീക്കത്തിനും സൈന്യം സജ്ജമെന്ന്
തെഹ്റാൻ: യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ട ആയുധശേഷി പൂർവാധികം ശക്തിയോടെ തിരിച്ചുപിടിച്ചതായി ഇറാൻ. മിസൈലുകളും മിസൈൽ ലോഞ്ചറുകളും ഉൾപ്പെടെയാണ് അതിവേഗത്തിൽ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) വ്യോമസേനാ കമാൻഡർ ജനറൽ സയ്യിദ് മാജിദ് മൂസവിയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവിനുള്ളിലാണ് മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം മുൻപത്തേക്കാളും അതിവേഗത്തിൽ ഇറാൻ പുനഃസ്ഥാപിക്കുന്നതെന്ന് ഉന്നത സൈനിക കമാൻഡർ അറിയിച്ചു. മിസൈൽ, ഡ്രോൺ ലോഞ്ചറുകൾ പുനഃസ്ഥാപിക്കുന്ന ദൃശ്യങ്ങളും സയ്യിദ് മജിദ് മൂസവി പുറത്തുവിട്ടിട്ടുണ്ട്. ‘വെടിനിർത്തൽ കാലയളവിൽ ശത്രുക്കൾക്ക് ഇത്തരത്തിൽ ആയുധശേഷി പുനഃസ്ഥാപക്കാൻ [&Read More
തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് ചരക്കുകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് സംഘം ആണു വെടിയുതിർത്തതെന്നാണു വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ഇറാൻ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ട്. ഇറാഖിൽ നിന്നുള്ള 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന സന്മാർ ഹെറാൾഡ്, ജഗ് അർണവ് എന്നീ കപ്പലുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒമാൻ തീരത്തിന് 37 കിലോമീറ്റർ വടക്കുകിഴക്കായി വെച്ച് ഇറാന്റെ രണ്ട് ഗൺബോട്ടുകൾ [&Read More
ഹോർമുസില്‍ അമേരിക്കയുടെ ഉറക്കംകെടുത്തി ഇറാന്റെ ‘കൊതുകുപട’; യുഎസ് പടക്കപ്പലുകൾക്കും പിടികൊടുക്കാതെ അതിവേഗ ബോട്ടുകൾ
തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപടRead More
തെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇസ്രയേലുമായുള്ള വെടിനിർത്തൽ പശ്ചാത്തലത്തിൽ കപ്പൽപാത തുറന്നുനൽകാൻ ധാരണയായിരുന്നുവെങ്കിലും, അമേരിക്ക വാഗ്ദാനങ്ങളിൽനിന്ന് പിന്തിരിഞ്ഞതാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നതിന് പകരമായി തങ്ങൾക്കെതിരെയുള്ള ചില സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നു. ഇറാനിൽനിന്നു ചരക്കുമായി പോകുന്ന കപ്പലുകൾക്കുള്ള ഉപരോധം നീക്കണമെന്നത് ഇതിൽ പ്രധാന [&Read More
വാഷിങ്ടൺ: വാർത്താ സമ്മേളനത്തിനിടെ കീഴ്‌വായു പോയി നാണംകെട്ട യുഎസ് പ്രതിരോധ സെക്രട്ടി പീറ്റ് ഹെഗ്സേത്തിന് വീണ്ടും അമളി. പെന്റഗണിൽ സൈനികർക്കായി സംഘടിപ്പിച്ച അതീവ ഗൗരവതരമായ പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനമെന്ന പേരിൽ ഹെഗ്സേത്ത് ഉദ്ധരിച്ചത് ഹോളിവുഡ് സിനിമാ ഡയലോഗ്. ക്വെന്റിൻ ടാരന്റിനോയുടെ വിഖ്യാത ചിത്രമായ ‘പൾപ്പ് ഫിക്ഷനിലെ’ പ്രശസ്തമായ വരികളാണ് ബൈബിളിലേതെന്ന വ്യാജേന അദ്ദേഹം അവതരിപ്പിച്ചത്. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യം കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ, സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാൻ പെന്റഗണിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് [&Read More
‘കുഞ്ഞുങ്ങളെ കൊല്ലുന്ന രാക്ഷസന്മാർ; നിങ്ങളെ ലോകം മുഴുവൻ വെറുക്കുന്നു’-വിയറ്റ്നാമിൽ ഇസ്രയേൽ മുൻ സൈനികരെ
ഹാനോയ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ അവധി ആഘോഷിക്കാനെത്തുന്ന ഇസ്രയേൽ പൗരന്മാർക്ക് നേരെ പ്രതിഷേധം കടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇസ്രയേൽ പൗരന്മാർ നേരിടുന്ന കടുത്ത ജനരോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഐഡിഎഫിൽ റിസർവ് സൈനികരായിരുന്ന ഇസ്രയേലികളെ ഒരു സംഘം ബ്രിട്ടീഷ് വിനോദസഞ്ചാരികൾ തടയുകയും റെസ്റ്റോറന്റിൽ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഗസ്സയിലെ വംശഹത്യയെയും ഇസ്രയേൽ സൈന്യം മുൻകാലങ്ങളിൽ നടത്തിയ ക്രൂരതകളെയും കുറിച്ചുള്ള രൂക്ഷമായ ചോദ്യങ്ങളുമായാണ് വിനോദസഞ്ചാരികൾ ഇവരെ നേരിട്ടത്. ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ടോം ഹൻഡാലിന്റെയും അമേരിക്കൻ ആക്ടിവിസ്റ്റ് [&Read More
കാർ നിർമാണം നിർത്തി യുദ്ധകാലാടിസ്ഥാനത്തിൽ ആയുധങ്ങൾ നിർമിക്കാൻ അമേരിക്ക; വാഹന ഭീമന്മാരുടെ സഹായം
വാഷിങ്ടൺ: പശ്ചിമേഷ്യ ഉൾപ്പെടെ ആഗോളതലത്തിൽ മുറുകുന്ന യുദ്ധസാഹചര്യങ്ങളും ആയുധശേഖരത്തിലുണ്ടായ കുറവും പരിഗണിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് നിർണായക നീക്കത്തിലേക്ക്. ജനറൽ മോട്ടോഴ്സ്, ഫോർഡ് തുടങ്ങിയ പ്രമുഖ കാർ നിർമാതാക്കളോടും മറ്റ് വൻകിട വ്യവസായ ഗ്രൂപ്പുകളോടും ആയുധ നിർമാണ രംഗത്ത് സഹകരിക്കാൻ ട്രംപ് ഭരണകൂടം ഔദ്യോഗികമായി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധം അമേരിക്കയുടെ വ്യവസായ മേഖലയെ ‘യുദ്ധകാലാടിസ്ഥാനത്തിൽ’ പ്രതിരോധരംഗത്ത് സജ്ജമാക്കാനാണ് പെന്റഗൺ ലക്ഷ്യമിടുന്നത്. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് വാർത്ത പുറത്തുവിട്ടത്. പെന്റഗണിലെ [&Read More
റോം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി ഇറ്റലിയുടെ നയതന്ത്ര നീക്കം. ഇസ്രയേൽ പ്രതിരോധ സേനയുമായി ദീർഘകാലമായി നിലനിന്നിരുന്ന എല്ലാ പ്രതിരോധ സഹകരണ കരാറുകളും ഇറ്റലി താൽക്കാലികമായി നിർത്തിവെച്ചു. ഇസ്ലാമാബാദിലെ അമേരിക്കRead More