വിയന്ന/പ്യോങ്യാങ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സുപ്രധാന നീക്കവുമായി ഉത്തര കൊറിയ. ആണവ പദ്ധതികൾ വിപുലീകരിക്കുകയും ആണവായുധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ നടക്കുന്ന ആണവ പദ്ധതികൾ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയയിലെ ആണവ കേന്ദ്രങ്ങളിൽനിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് ആണവായുധങ്ങൾ നിർമിക്കാനുള്ള ശേഷി അവർ ഗണ്യമായി വർധിപ്പിച്ചതായി കണ്ടെത്തിയെന്നാണ് ഗ്രോസിയെ ഉദ്ധരിച്ച് ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് [&Read More
Tags :പശ്ചിമേഷ്യൻ യുദ്ധം 2026
ഇസ്‌ലാമാബാദ്/തെഹ്റാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന അമേരിക്കRead More
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച്
വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More
ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത നിലപാട് തുടർന്ന് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അന്താരാഷ്ട്ര നിയമങ്ങൾ ഇന്ന് പ്രധാനമായും ലംഘിക്കപ്പെടുന്നത് ഒരു രാജ്യമാണെന്നും അത് ഇസ്രയേൽ ഭരണകൂടമാണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ യുദ്ധം അമേരിക്കയും ഇസ്രയേലും ചേർന്നു ചെയ്ത തെറ്റാണെന്നും സാഞ്ചെസ് കുറ്റപ്പെടുത്തി. ചൈന സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ തിരിച്ചടികൾ നിയമവിരുദ്ധമാണെന്നും സാഞ്ചസ് വിശേഷിപ്പിച്ചു. എന്നാൽ, ഈ യുദ്ധം അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭരണകൂടങ്ങൾ ഏകപക്ഷീയമായി ആരംഭിച്ച വലിയൊരു തെറ്റും [&Read More
ഇസ്‌ലാമാബാദ്: പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നടന്ന ആദ്യത്തെ നേരിട്ടുള്ള ഉന്നതതല ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുതിർന്ന പ്രതിനിധികളും തമ്മിൽ ഇസ്‌ലാമാബാദിൽ വെച്ച് നടന്ന മാരത്തോൺ ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാൻ വിട്ടു. രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലേക്ക് നീങ്ങാൻ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ച കർശന [&Read More
വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ. ‘കോട്ടയല്ല, അതൊരു തകരപ്പാളി’അതീവ [&Read More
തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് ആശങ്ക പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് Read More
‘ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി ഒബാമയെയും നെതന്യാഹു സമീപിച്ചിരുന്നു; അദ്ദേഹം ആവശ്യം നിരസിച്ചു’-വെളിപ്പെടുത്തലുമായി ജോൺ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ, ഇസ്രയേൽRead More
‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രRead More
‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത്
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് [&Read More