കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ വസതിയിൽ അടിയന്തരമായി വിളിച്ചുചേർത്ത പുതിയ നിയമസഭ കക്ഷി യോഗം പരാജയപ്പെട്ടതായി റിപ്പോർട്ട്. ആകെയുള്ള 80 തൃണമൂൽ എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. മുക്കാൽ ഭാഗത്തോളം ജനപ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നത് ബംഗാൾ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ [&Read More
Tags :Abhishek Banerjee
അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം; വളഞ്ഞിട്ട് നടുറോഡിൽ തലയ്ക്കിടിച്ച്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളും ജനരോഷവും തുടരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, പാർട്ടിയിലെ മുതിർന്ന നേതാവും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കല്യാൺ ബാനർജിയെയും ഒരു സംഘം ആളുകൾ നടുറോഡിൽ തലയ്ക്കിടിച്ച് വീഴ്ത്തി. റോഡിൽ വീണ എംപിയെ ആൾക്കൂട്ടം വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിച്ചു. ഈ ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട [&Read More
‘വൃത്തികെട്ട കാട്ടാളന്മാർ’; ബിജെപി പ്രവർത്തക അഭിഷേകിന് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞെന്ന് മഹുവ
കൊൽക്കത്ത: സോണാർപൂരിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട കേസിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര എം.പി രംഗത്തെത്തി. വൃത്തികെട്ട കാട്ടാളന്മാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്ന് അവർ ആരോപിച്ചു. സുഷ്‌മിത ദത്ത എന്ന ബി.ജെ.പി പ്രവർത്തക സോണാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞതായി മഹുവ വ്യക്തമാക്കിയതായി വാർത്തകളിലുണ്ട്. സാധാരണക്കാരല്ല ടി.എം.സിയെ ആക്രമിച്ചതെന്നും ബി.ജെ.പി നുണകൾ പ്രചരിപ്പിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു. “വൃത്തികെട്ട കാട്ടാള ബി.ജെ.പി – നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. സാധാരണ [&Read More
‘നാളെ കേന്ദ്രസർക്കാർ ഉണ്ടാവില്ല, അന്ന് നോക്കിക്കോളാം’: അനന്തരവന് നേരേയുള്ള ആക്രമണം; ആശുപത്രി സിഇഒയ്ക്ക്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കൊൽക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി സിഇഒയെ മമത ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതാണ് ഓഡിയോയിലെ ഉള്ളടക്കമെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അക്രമത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രവേശിക്കപ്പെട്ട ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മുൻ മുഖ്യമന്ത്രി ശകാരിച്ചതെന്നാണ് പുറത്തുവരുന്ന [&Read More
കൊൽക്കത്ത: സാമൂഹികമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് (സിജെപി) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പിന്തുണ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്ക് ശേഷമാണ് ഇരുവരും സിജെപിക്ക് പിന്തുണ അറിയിച്ചതെന്ന് രാജ്യസഭാ എം.പി ഡെറക് ഒബ്രയാൻ വ്യക്തമാക്കി. പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരുമെന്നും, ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള തങ്ങളുടെ താൽപ്പര്യവും പിന്തുണയും അവർ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരും പോലീസും മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രRead More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്‌ത് തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി. വരും ദിവസങ്ങളിൽ ഡൽഹിയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കാളിഘട്ടിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി ഒരടി പോലും പിന്നോട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും [&Read More
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഉപദേശകരായ ഐRead More
‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More
കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്‌ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര്‍ അംബേദ്കറുടെ [&Read More