ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യവും ‘വന്ദേമാതരം’ അതിനുശേഷവും മാത്രമേ ആലപിക്കാവൂ എന്ന് വ്യക്തമാക്കി തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിനെതിരെയാണ് സംസ്ഥാന സർക്കാർ ഈ പ്രമേയം കൊണ്ടുവന്നത്. മുഖ്യമന്ത്രി വിജയ്യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് പ്രമേയ അവതരണം നടന്നത്. “തമിഴ്‌നാടിന്റെ സാംസ്‌കാരിക ഭാഷാ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കില്ല. നമുക്ക് തമിഴ് കേവലമൊരു ഭാഷയല്ല, മറിച്ച് ജീവനാഡിയും വികാരവുമാണ്. അമ്മയെപ്പോലെ ശുദ്ധവും മഹത്തരവുമാണ് മാതൃഭാഷ. തമിഴെന്നാൽ [&Read More
Tags :AIADMK
ന്യൂഡൽഹി: രാജ്യസഭയിൽ നീറ്റ് വിഷയത്തിലുള്ള ചർച്ചയ്ക്കിടെ സിപിഐഎം എംപി ജോൺ ബ്രിട്ടാസും എഐഡിഎംകെ എംപി എം. തമ്പിദുരൈയും തമ്മിലുണ്ടായ വാക്പോര് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നീറ്റ് പരീക്ഷയ്ക്കെതിരായ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ തമ്പിദുരൈ ‘അമ്മ’ എന്ന് വിശേഷിപ്പിച്ച് സംസാരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. തമ്പിദുരൈയുടെ പ്രസംഗത്തിനിടയിൽ ‘ഏത് അമ്മ’ (Read More
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ പുനഃസംഘടനയ്ക്ക് വഴിതുറന്ന് എഐഎഡിഎംകെ മുൻ മന്ത്രിമാർ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാക്കളായ സി.വി ഷൺമുഖം, സി വിജയഭാസ്‌കർ എന്നിവർ മറ്റ് ചില മുതിർന്ന നേതാക്കൾക്കൊപ്പം നാളെ പാർട്ടിയുടെ പനായൂർ ആസ്ഥാനത്തെത്തി ടിവികെയിൽ അംഗത്വമെടുത്തേക്കുമെന്നാണ് വിവരം. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ ചലനങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ [&Read More
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു.എ.ഐ.എ.ഡി.എം.കെയിലെ 25 എം.എൽ.എമാർ കൂറുമാറി വിജയിക്കൊപ്പം നിന്നു.സഭയിലെ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിനിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടപടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് ഡിഎംകെയുടെ തീരുമാനം. അതേസമയം എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ [&Read More
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ സജീവമാകുന്നു. സർക്കാർ രൂപീകരണത്തിനായി എഐഎഡിഎംകെയുമായി കൈകോർക്കണമെങ്കിൽ ബിജെപിയുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഡിഎംകെ വ്യക്തമാക്കി. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈരം മറന്ന് ഇരു ദ്രാവിഡ കക്ഷികളും സഖ്യത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്, വർഗീയ പാർട്ടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന നിലപാട് ഡിഎംകെ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയിന്റെ ടിവികെയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആർ.വി. അർലേക്കർ ആവശ്യപ്പെട്ടതോടെയാണ് സഖ്യ ചർച്ചകൾക്ക് വേഗം കൂടിയത്. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് [&Read More
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നതിനിടെ, നിർണായക നിലപാടുമായി മുസ്‌ലിം ലീഗ്. ടിവികെയെ പിന്തുണയ്ക്കേണ്ടതില്ലെന്നും നിലവിലെ ഡിഎംകെ സഖ്യത്തിൽ തന്നെ ഉറച്ചുനിൽക്കാനുമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. നിയമസഭയിൽ രണ്ട് എംഎൽഎമാരാണ് മുസ്‌ലിം ലീഗിനുള്ളത്. അതേസമയം, എഐഎഡിഎംകെയിലെ ഒരു വിഭാഗം വിജയ്‌യെ പിന്തുണയ്ക്കാനുള്ള നീക്കത്തിലാണ്. സി.വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 ഓളം എംഎൽഎമാർ ടിവികെയ്ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. എന്നാൽ എഐഎഡിഎംകെയുടെ പിന്തുണ നിലവിൽ തങ്ങളുടെ അജണ്ടയിലില്ലെന്നും, അത് [&Read More
ചെന്നൈ: ഇന്ത്യയുടെ ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കുടുംബത്തിന് തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത പാർട്ടികളിലായി മത്സരിച്ച് തങ്ങളുടെ മണ്ഡലങ്ങളിൽ കരുത്തറിയിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച മാർട്ടിൻ കുടുംബത്തിന്റെ ഈ രാഷ്ട്രീയ മുന്നേറ്റം തമിഴക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡിഎംകെയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ലാൽഗുഡി മണ്ഡലത്തിൽ നിന്നാണ് സാന്റിയാഗോ മാർട്ടിന്റെ ഭാര്യ ലീമറോസ് മാർട്ടിൻ വിജയിച്ചത്. എഐഎഡിഎംകെ [&Read More
‘ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും’; എം.കെ സ്റ്റാലിന്‍റെ
ചെന്നൈ: തമിഴ്നാടിന്റെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിലെ കൊളച്ചലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിനെ ഡൽഹിയിലിരുന്ന് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ തമിഴ് ജനത ആർക്കും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണുള്ളത്. എന്നാൽ ബിജെപി ഇത് അംഗീകരിക്കുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെ ഇപ്പോൾ ബിജെപിയുടെ വെറുമൊരു ഉപകരണമായി മാറിയിരിക്കുകയാണ്. അഴിമതി കാരണമാണ് എഐഎഡിഎംകെ നേതൃത്വം [&Read More