04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Benjamin Netanyahu

World

ഗാസയുടെ 70 ശതമാനവും പിടിച്ചെടുക്കാൻ ഇസ്രായേൽ; സൈന്യത്തിന് നെതന്യാഹുവിന്റെ നിർദ്ദേശം

ജറൂസലേം: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശവും പൂർണ്ണമായി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. ഗാസയിലെ ഇസ്രായേൽ പ്രതിരോധ സേനയുടെ അധികാരം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്നും ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെയുള്ള നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ ഗാസയുടെ 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ അധീനതയിലാണ്. ഇത് മുൻപ് 50 ശതമാനമായിരുന്നുവെന്നും വരും ദിവസങ്ങളിൽ നിയന്ത്രണം 70 ശതമാനത്തിലേക്ക് ഉയർത്താനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശമെന്നും വെസ്റ്റ് ബാങ്കിൽ നടന്ന ഒരു [&Read More

World

ഹമാസ് സൈനിക മേധാവി മുഹമ്മദ് ഔദയെ വധിച്ചെന്ന് ഇസ്രയേൽ

ഗസ്സ സിറ്റി: വടക്കൻ ഗസ്സ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് സായുധ വിഭാഗത്തിന്റെ പുതിയ കമാൻഡർ മുഹമ്മദ് ഔദ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇന്നലെ ഗസ്സ സിറ്റിയിൽ ഔദയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സ്ഥിരീകരണം നൽകിയിട്ടുണ്ട്. എന്നാൽ ഈ അവകാശവാദത്തോട് ഹമാസോ ഖസ്സാം ബ്രിഗേഡ്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈദുൽRead More

Main story

ട്രംപിനെയും നെതന്യാഹുവിനെയും ‘നരകത്തിലേക്ക്’ അയക്കുന്നവർക്ക് 558 കോടി; ലോക നേതാക്കളുടെ തലയ്ക്ക് വിലയിട്ട്

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 58 ദശലക്ഷം ഡോളർ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നൽകുന്നതിനുള്ള നിയമനിർമ്മാണ ബിൽ ഇറാൻ പാർലമെന്റിന്റെ പരിഗണനയിലുള്ളതായി റിപ്പോർട്ടുകൾ. ഇറാന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെ വധിക്കാൻ [&Read More

World

കാൻസർ വെളിപ്പെടുത്തൽ നെതന്യാഹുവിന് പാരയായി; പഴയ കേസ് പൊടിതട്ടിയെടുത്ത് കോടതി, മെഡിക്കൽ റിപ്പോർട്ട്

തെൽ അവീവ്: അർബുദം ബാധിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പുതിയ നിയമക്കുരുക്കിലേക്ക്. നെതന്യാഹു നൽകിയ പഴയ അപകീർത്തിക്കേസിൽ വീണ്ടും നടപടി സ്വീകിരച്ചു കോടതി. യഥാർത്ഥ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കാൻ തെൽ അവീവ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 2024ൽ ഏതാനും മാധ്യമപ്രവർത്തകർ നടത്തിയ വെളിപ്പെടുത്തലാണ് പുതിയ കേസിനാധാരം. നെതന്യാഹുവിന് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിനെതിരെ അന്ന് നെതന്യാഹു കോടതിയിൽ അപകീർത്തിക്കേസ് നൽകി. വാർത്ത തെറ്റാണെന്നും [&Read More

World

‘കോടതിയിൽ ഹാജരാകാൻ സമ്മർദമെന്ന് നെതന്യാഹു എന്നോട് പരാതി പറഞ്ഞു; അദ്ദേഹത്തിന് മാപ്പുകൊടുക്കൂ’; ഇസ്രയേൽ

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ ഇസ്രയേൽ പ്രസിഡന്റിനോട് മാപ്പപേക്ഷയുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലിലെ ‘ചാനൽ 12’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ആവശ്യം ആവർത്തിച്ചത്. കേസിൽ കോടതിയിൽ ഹാജരാകാൻ സമ്മർദമുണ്ടെന്ന് നെതന്യാഹു തന്നെ വിളിച്ചു പരാതി പറഞ്ഞു. നെതന്യാഹുവിന് മാപ്പ് നൽകിയാൽ ഹെർസോഗ് ഇസ്രയേലിന്റെ ദേശീയ ഹീറോ ആയി മാറുമെന്നും ട്രംപ് പറഞ്ഞു. താൻ നെതന്യാഹുവുമായി സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പരിഭവം പങ്കുവെച്ചതായി ട്രംപ് വെളിപ്പെടുത്തി. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ [&Read More

World

അഴിമതിക്കേസിൽ വീണ്ടും മുങ്ങി നെതന്യാഹു, കോടതിയിൽ ഹാജരായില്ല; വിചാരണാനടപടികൾ അവസാന നിമിഷം മാറ്റിവച്ചു

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസിൽ ഇന്ന് കോടതിയിൽ നടക്കേണ്ടിയിരുന്ന വിചാരണാ നടപടികൾ അവസാന നിമിഷം റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയെത്തുടർന്നാണ് നാടകീയമായ മാറ്റിവെക്കൽ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജെറുസലേമിന് പകരം തെൽ അവീവ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് വിചാരണ നിശ്ചയിച്ചിരുന്നത്. ഇറാനുമായുള്ള യുദ്ധം കാരണം രണ്ട് മാസമായി വിചാരണ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുമുൻപും ഗസ്സ യുദ്ധത്തിനിടയിലും കഴിഞ്ഞ വർഷം ഇറാനെതിരെ നടത്തിയ 12 ദിന യുദ്ധത്തിനിടയിലുമെല്ലാം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി [&Read More

World

നെതന്യാഹുവിന് കാൻസർ; സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി, പൂർണ ആരോഗ്യവാനെന്ന് വിശദീകരണം

തെൽ അവീവ്: ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ തന്നെ വിശദീകരണം വരുന്നത്. തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചു മാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദത്തിന്റെ [&Read More

Iran

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നെതന്യാഹു പല യുഎസ് പ്രസിഡന്റുമാരെയും സമീപിച്ചു; മണിക്കൂറുകളോളം സംസാരിച്ച്

വാഷിങ്ടൺ: ജോൺ കെറിക്കു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര പരാമർശവുമായി മറ്റൊരു മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി കൂടി രംഗത്ത്. മുൻ യുഎസ് പ്രഥമ വനിത കൂടിയായ ഹിലരി ക്ലിന്റൺ ആണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു എക്‌സിറ്റ് പ്ലാനുമില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയുമായി നിരവധി യുഎസ് പ്രസിഡന്റുമാരെ നെതന്യാഹു സമീപിച്ചിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. തനിക്കും അദ്ദേഹവുമായും ഇസ്രയേൽ വാർ കാബിനറ്റുമായും മണിക്കൂറുകളോളം സംസാരിച്ച് അവരെ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും [&Read More

Iran

‘തകരപ്പാളികൾ കൊണ്ടുള്ള ബങ്കർ; രക്തം വാർന്നൊലിച്ച് സൈനികർ, ആകെ പൊടിയും പുകയും’-കുവൈത്ത് ബേസിലെ

വാഷിങ്ടൺ/കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരിട്ട ഏറ്റവും വലിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. കുവൈത്തിലെ ഷുഐബ തുറമുഖത്തെ യുഎസ് സൈനിക താവളത്തിന് നേരെ മാർച്ച് ഒന്നിന് നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ സഹപ്രവർത്തകർ പെന്റഗണിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ നടന്ന രക്തരൂക്ഷിതമായ ഡ്രോൺ ആക്രമണത്തിൽ പെന്റഗണിന്റെ വീഴ്ചകൾ തുറന്നുകാട്ടുകയാണ് അതിജീവിച്ച സൈനികർ. ‘കോട്ടയല്ല, അതൊരു തകരപ്പാളി’അതീവ [&Read More

World

അമേരിക്കയുടെ 1,600 കോടിയുടെ ഡ്രോൺ ഇറാൻ തകർക്കു? ഹോർമുസിൽ കാണാതായതായി റിപ്പോർട്ട്‌

തെഹ്റാന്‍: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ തുടരുന്നതിനിടെ യുഎസ് സൈന്യത്തിന് ആശങ്ക പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് Read More