04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Benjamin Netanyahu

World

‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ നീങ്ങിയാല്‍ നല്‍കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്‍കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ നല്‍കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്‌കിയാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More

World

‘ഇറാന്‍ യുഎസുമായും ഇസ്രയേലുമായും സമ്പൂര്‍ണ യുദ്ധത്തില്‍’; മുന്നറിയിപ്പുമായി മസൂദ് പെസഷ്‌കിയാന്‍

തെഹ്റാന്‍: യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവരുമായി രാജ്യം സമ്പൂർണ യുദ്ധത്തിലാണെന്ന് (Read More

World

സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് ഇസ്രയേല്‍; ആദ്യ രാജ്യാന്തര അംഗീകാരം

തെല്‍ അവീവ്: ആഫ്രിക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുക്കൊണ്ട്, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേല്‍. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാന്‍ഡിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറി. 1991ല്‍ സൊമാലിയയില്‍നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശമാണ് സൊമാലിലാന്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വന്തമായി സര്‍ക്കാര്‍, കറന്‍സി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയോ മറ്റ് ലോകരാജ്യങ്ങളോ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ [&Read More

World

‘എല്ലാ പരിധിയും ലംഘിക്കുന്നു; ട്രംപിന്റെ സല്‍പ്പേര് കളയാന്‍ അനുവദിക്കില്ല’; ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍

വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വൈറ്റ് ഹൗസ് ഇത് സംബന്ധിച്ച് കർശന സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വാരാന്ത്യത്തിൽ ഗസ്സ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ റായിദ് സാദ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ നടപടി കഴിഞ്ഞ ഒക്ടോബർ 10Read More

World

‘കുട്ടികളെ കൊന്നൊടുക്കി എങ്ങനെ ഉറങ്ങുന്നു, നെതന്യാഹു!’; ഗസ്സ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധത്തീയായി ഓസ്ട്രേലിയന്‍ ഗായിക

സിഡ്നി: ഓസ്ട്രേലിയന്‍ ഗായിക അയ മേയുടെ പുതിയ പ്രതിഷേധ ഗാനവും, അറബ് ഫിലിം ഫെസ്റ്റിവലില്‍ ‘ഫലസ്തീന്‍ 36’ എന്ന സിനിമ നേടിയ അംഗീകാരവും ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഗസ്സ വംശഹത്യയ്‌ക്കെതിരെ കലയിലൂടെ ശക്തമായ രാഷ്ട്രീയ വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന രണ്ട് കലാരൂപങ്ങളാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് അയ മേ പുറത്തിറക്കിയ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ‘മിസ്റ്റര്‍ ബിബി, കുട്ടികളെ കൊന്നൊടുക്കി താങ്കള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?Read More

Main story

‘അഴിമതിക്കേസില്‍ സമ്പൂര്‍ണ മാപ്പുനല്‍കണം’; ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി നെതന്യാഹു

തെല്‍ അവീവ്: തനിക്കെതിരായ അഴിമതിക്കേസുകളില്‍ സമ്പൂര്‍ണ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി ബെഞ്ചമിന്‍ നെതന്യാഹു. ഐസക് ഹെര്‍സോഗിനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, നിലവിലെ നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് നെതന്യാഹു ഈ അസാധാരണമായ നീക്കം നടത്തിയത്. (Read More

World

‘ഗസ്സയിൽ ചിന്തിയ ഓരോ തുള്ളി രക്തത്തിനും കണക്ക് ചോദിച്ചേ അടങ്ങൂ’ നെതന്യാഹുവിനും ഇസ്രായേൽ

അങ്കാറ: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് തുർക്കി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐ.ഡി.എഫ് മേധാവി ലഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ എന്നിവരുൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് വാറൻ്റ് പുറപ്പെടുവിച്ചത്. ഗസ്സയിൽ ഇസ്രയേൽ ‘വ്യവസ്ഥാപിതമായി നടത്തുന്ന വംശഹത്യയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണ് കുറ്റമായി ചുമത്തിയിട്ടുള്ളത്. ​നടപടിക്കെതിരെ ഇസ്രയേൽ ശക്തമായി പ്രതികരിച്ചു. [&Read More

Magazine

എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞ തനിയൊരുവന്‍ മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിലെ എല്ലാ വെല്ലുവിളികളെയും തകർത്തെറിഞ്ഞുകൊണ്ടാണ്, സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 34കാരനായ മംദാനിയുടെ ഈ വിജയം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്നീ അപൂർവതകളും ഈ ജയത്തിൽ ഒത്തുവവന്നു. ​ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് മംദാനി ആവർത്തിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി. ഇതിനുപുറമെ, ഗസ്സയിലെ ഇസ്രയേലിൻ്റെ [&Read More

World

‘എല്ലാവരും ഇപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നു’; ട്രംപിനെ വിളിച്ച് നെതന്യാഹു

തെല്‍ അവീവ്/വാഷിങ്ടണ്‍: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിനുമുള്ള കരാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. ‘ഞാനിപ്പോള്‍ നെതന്യാഹുവുമായി സംസാരിച്ചു. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്, വിശ്വസിക്കാനാവുന്നില്ല എന്നാണ് നെതന്യാഹു എന്നോട് പറഞ്ഞത്,’Read More