20/10/2026
[fontresizer_tawhidurrahmandear_widget]

Tags :cancer

Entertainment

‘എൻ്റെ മോളില്ലാതെ ഉറങ്ങാൻ പറ്റണില്ല…’; ലേഖയുടെ വേർപാടിൽ നെഞ്ചുലഞ്ഞ് ഭർത്താവ് അംബുജാക്ഷൻ

കാൻസർ ബാധയെ തുടർന്ന് അടുത്തിടെ അന്തരിച്ച സോഷ്യൽ മീഡിയ ക്രിയേറ്റർ ലേഖയുടെ വേർപാടിൽ കടുത്ത മനോവിഷമവും വേദനയും പങ്കുവെച്ച് ഭർത്താവ് അംബുജാക്ഷൻ. ലേഖയുടെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതും അദ്ദേഹം തന്നെയായിരുന്നു. ഭാര്യയുടെ വേർപാടിന് ശേഷം തനിക്കൊന്നു കണ്ണടയ്ക്കാൻ പോലും സാധിക്കുന്നില്ലെന്നും കൊടിയ വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു വിഡിയോ പങ്കുവെക്കുന്നതിലൂടെ നെഗറ്റീവ് കമന്റുകൾ ഉയർന്നേക്കാമെങ്കിലും തനിക്കിപ്പോൾ അതൊന്നും പ്രശ്നമല്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് സങ്കടങ്ങൾ തുറന്നുപറയാൻ മറ്റാരുമില്ലെന്നും അത്രമേൽ [&Read More

Entertainment

‘ഇനിയൊരു കീമോ താങ്ങില്ല, അവളുടെ നില അതീവ ഗുരുതരം’; രേണു സുധിയുടെ ആരോഗ്യവിവരം

കോട്ടയം: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് അറിയിച്ച് റിയാലിറ്റി ഷോ താരം ശാരിക കെ.ബി. അഞ്ച് കീമോ തെറപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യനില വഷളായതിനാൽ ഇനിയൊരു കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ രേണുവിന്റെ സുഹൃത്ത് കൂടിയായ ശാരിക പറഞ്ഞു. രേണു സുധി കോട്ടയം മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ ആണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു. ‘റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. [&Read More

Kerala

‘പതിനൊന്ന് വയസ്സുമുതൽ ഞാൻ നോക്കിയ കുട്ടിയാണ്, എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണന?’;

കൊച്ചി: തനിക്ക് ക്യാൻസർ ബാധിച്ച വിവരം അറിഞ്ഞിട്ടും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധി തന്നെ കാണാൻ വരാത്തതിലുള്ള കടുത്ത സങ്കടം പങ്കുവെച്ച് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും, പതിനൊന്ന് വയസ്സുമുതൽ താൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ കുട്ടിയായിട്ടും ഈ അവസ്ഥയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നും രേണു സുധി പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിച്ചാൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ലെന്നും വ്യക്തമാക്കിയാണ് [&Read More

Entertainment

‘രേണുവിന്റെ പേരിൽ 48 വീഡിയോകൾ ചെയ്തു, അതിൽ നിന്നുണ്ടാക്കിയ തുകയിൽ ഒരു പങ്ക്

കൊച്ചി: രേണു സുധിയുടെ പേരിൽ കണ്ടന്റുണ്ടാക്കി ലഭിച്ച തുകയിൽ നിന്നും തരക്കേടില്ലാത്ത പൈസ അവർക്ക് കൊടുക്കുമെന്ന് യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. രേണുവിന്റെ പേരിൽ 48 കണ്ടന്റുകൾ താൻ ചെയ്തിട്ടുണ്ടെന്നും അവയിലൂടെ അത്യാവശ്യം നല്ല പൈസ തന്നെ കിട്ടിയെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. അവരെ വച്ച് കണ്ടന്റ് ചെയ്തിട്ടുള്ള മറ്റുള്ളവരും അങ്ങനെ ചെയ്താൽ രേണുവിന് അത് ​സഹായകരമാകുമെന്നും സായ് പറയുന്നു. “രേണു സുധിയുടെ ഒരുപാട് കണ്ടന്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കറക്ടായി പറഞ്ഞാല്‍ 48 കണ്ടന്റുകള്‍. [&Read More

Main story

ചൂടുചായ ഊതിയൂതി കുടിക്കല്ലേ! ശീലം മാറ്റിയില്ലെങ്കിൽ പണി കിട്ടും

സിനിമയിലെ ഡയലോഗുകൾ പോലെ ചൂടുചായ ഊതിയൂതി കുടിക്കുന്നത് ഒരു രസമായി തോന്നാമെങ്കിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ മുന്നറിയിപ്പ് നൽകുന്നു. ചായയുടെ ഗുണത്തേക്കാളുപരി അത് ഉപയോഗിക്കുന്ന താപനിലയാണ് ഇവിടെ വില്ലനാകുന്നത്. സാധാരണയായി 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക ആവരണത്തിന് ക്ഷതമേൽപ്പിക്കാൻ കാരണമാകും. ഇത്തരം കോശജ്വലനങ്ങൾ കാലക്രമേണ കോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും കാൻസർ പോലുള്ള മാരകാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം തന്റെ [&Read More

World

നെതന്യാഹുവിന് കാൻസർ; സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി, പൂർണ ആരോഗ്യവാനെന്ന് വിശദീകരണം

തെൽ അവീവ്: ഇറാൻ യുദ്ധത്തിന്റെ തുടക്കം മുതൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന് നെതന്യാഹു സ്ഥിരീകരിച്ചു. നിലവിൽ പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഇതാദ്യമായാണ് ഔദ്യോഗികതലത്തിൽ തന്നെ വിശദീകരണം വരുന്നത്. തനിക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചിരുന്നുവെന്നും എന്നാൽ അത് പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി വിജയകരമായി ചികിത്സിച്ചു മാറ്റിയെന്നും നെതന്യാഹു വ്യക്തമാക്കി. 2024 ഡിസംബറിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് അർബുദത്തിന്റെ [&Read More

Magazine

ക്യാൻസറിനെ ക്ഷണിച്ചുവരുത്തും ഈ 5 വിഭവങ്ങള്‍; സൂക്ഷിക്കണം അക്രിലമൈഡിനെ

പുതിയ രുചികൾ തേടി പോകുന്ന യുവതലമുറക്കിടയിൽ അറിയാതെ കടന്നുകൂടുന്ന ഒരു വില്ലനാണ് അക്രിലമൈഡ് എന്ന രാസവസ്തു. പല ദൈനംദിന ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഇത് അർബുദത്തിന് കാരണമാവാമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ഉൾപ്പെടെയുള്ള പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അക്രിലമൈഡ് എങ്ങനെ രൂപപ്പെടുന്നു? എണ്ണയിൽ വറുക്കൽ, ബേക്കിങ് തുടങ്ങിയ ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളിലാണ് അക്രിലമൈഡ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് 120 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കുമ്പോൾ അന്നജം കൂടുതലടങ്ങിയ സസ്യാഹാരങ്ങളിൽ ഇത് രൂപം കൊള്ളുന്നു. [&Read More