തിരുവനന്തപുരം: മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ആനി അശോകൻ. ആനി അശോകനൊപ്പം ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി ഹരീഷ്, മുൻ മേഖല ജോയിന്റ് സെക്രട്ടറി വി ദിലീപ്, ഡിവൈഎഫ്‌ഐ നേതാവ് അഖിൽ വേണു, യൂത്ത് കോൺഗ്രസ് [&Read More
Tags :Congress
‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ശശി തരൂർ എംപിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ തരൂരിന്റെ ഫ്‌ലാറ്റിലെത്തിയാണ് സതീശൻ ചർച്ച നടത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തരൂർ സജീവമായി നേതൃനിരയിലുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും വ്യക്തമാക്കി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ തരൂർ, നേരത്തെ ഹൈക്കമാൻഡുമായി ചില അതൃപ്തികൾ പങ്കുവെച്ചിരുന്നെങ്കിലും ഇപ്പോൾ പൂർണ്ണമായും പാർട്ടി ലൈനിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. യുഡിഎഫിന്റെ പ്രകടന പത്രികയും ദർശന രേഖയും തയ്യാറാക്കുന്നതിൽ തരൂരിന്റെ [&Read More
‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം
ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More
‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്
കൊച്ചി: ട്വന്റി 20 നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരാൻ എടുത്ത തീരുമാനത്തിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പാർലമെന്ററി ബോർഡോ വാർഡ് കമ്മിറ്റികളോ അറിയാതെയാണ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്ന് റസീന പരീത് ഉൾപ്പെടെയുള്ള [&Read More
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത [&Read More
‘മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും ഒരേ ശബ്ദം; വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ചുകിടക്കും’;
കൊച്ചി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഒരടി പിന്നോട്ടില്ലെന്നും അതിന്റെ പേരില്‍ എന്ത് നഷ്ടമുണ്ടായാലും സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വെള്ളാപ്പള്ളി നടേശന്റെയും സുകുമാരന്‍ നായരുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണെന്നും ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സതീശന്‍ പറഞ്ഞു. ‘വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് വെട്ടേറ്റാല്‍ വീരാളിപ്പട്ട് പുതച്ച് കിടക്കും. അതില്‍ അഭിമാനമേയുള്ളൂ. അല്ലാതെ വര്‍ഗീയതയോട് സന്ധി ചെയ്ത് ഒളിച്ചോടില്ല,’ സതീശന്‍ വ്യക്തമാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് [&Read More
ചങ്ങനാശ്ശേരി: വെള്ളാപ്പള്ളിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച സതീശന്‍, സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ അവിടെ പോയത് തിണ്ണ നിരങ്ങലല്ലേ എന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയ്‌ക്കെതിരെ സംസാരിക്കാന്‍ സതീശന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും സുകുമാരന്‍ നായര്‍ [&Read More
‘ഹിന്ദുക്കളേയും മനുസ്മൃതിയെയും അധിക്ഷേപിക്കുന്നവന്‍’; രാഹുൽ ഗാന്ധിയുടെ രാമക്ഷേത്ര സന്ദർശനത്തിനെതിരെ അയോധ്യയിലെ സന്യാസിമാർ
ലഖ്‌നൗ: രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സന്യാസിമാർ രംഗത്ത്. 2024ൽ നടന്ന രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ നാടകമെന്ന് വിശേഷിപ്പിച്ച രാഹുലിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് അയോധ്യയിലെ സീർ സന്യാസി സമൂഹം ആവശ്യപ്പെട്ടു. ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് ഉൾപ്പെടെയുള്ള പ്രമുഖരാണ് രാഹുലിന്റെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദു അല്ലെന്നും ഹിന്ദു വിശ്വാസങ്ങളെയും മനുസ്മൃതിയെയും നിരന്തരം അധിക്ഷേപിക്കുന്ന വ്യക്തിയാണെന്നും സന്യാസിമാർ ആരോപിച്ചു. രാഹുലിന്റെ സന്ദർശനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ശ്രീരാമ [&Read More
‘ഐഷ പോറ്റി വര്‍ഗവഞ്ചക; അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖം’; അധിക്ഷേപവുമായി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും, അവര്‍ക്ക് അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഷ പോറ്റി പത്തു കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. അതിനുശേഷം 15 കൊല്ലം എംഎല്‍എയായി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലുമെല്ലാം അംഗമായിട്ടും അവര്‍ അങ്ങോട്ടൊന്നും പോയിട്ടില്ല. അസുഖമാണെന്നാണ് കാരണം പറഞ്ഞിരുന്നത്. അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ട അസുഖമാണ് അതെന്ന് [&Read More