27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Derek O’Brien

India

‘മാഗി ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ; ചർച്ച കുറയാൻകാരണം

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ചർച്ചകളൊന്നുമില്ലാതെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാർ രീതിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് തയാറാക്കുന്ന വേഗത്തിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. അതിപ്രധാനമായ ബില്ലുകളാണ് ഇത്തരത്തിൽ ഒരുവിധ കൂടിയാലോചനകളുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ സഭയിൽ പാസാക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാല് മിനിറ്റ് കൊണ്ടാണ് പാസാക്കിയത്. ജനനRead More

Main story

‘ബംഗാളിൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനും കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കാനും ബിജെപി സർക്കാർ ശ്രമിക്കുന്നു, ഈ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവും ജോയിന്റ് സെക്രട്ടറിയുമായ ഡെറക് ഒബ്രയാൻ രംഗത്ത്. സർക്കാരിന്റെ ഈ നീക്കം കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുന്നതാണെന്നും സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം പുകഞ്ഞത്. കൊൽക്കത്ത മുനിസിപ്പൽ [&Read More

India

ബംഗാളിൽ തൃണമൂൽ ജയിച്ചാൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ? മോദിയെ വെല്ലുവിളിച്ച് ഡെറിക് ഒബ്രിയാൻ

ശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകുമോ എന്ന് വെല്ലുവിളിച്ച് മുതിർന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻRead More

India

‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More