22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Indian Air Force

India

‘റഫാൽ ഓപറേഷൻ സിന്ദൂരിലെ നായകൻ’; വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ്

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ റഫാൽ യുദ്ധവിമാനങ്ങൾ പങ്കുവഹിച്ചതായി വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ. വായുശക്തി 2026 അഭ്യാസപ്രകടനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടക്കുന്ന ഓരോ ഭീകരപ്രവർത്തനത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന വ്യക്തമായ സന്ദേശമാണ് ഓപറേഷൻ സിന്ദൂർ നൽകിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് ഏഴിനാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ ആരംഭിച്ചത്. വെറും 23 മിനിറ്റിനുള്ളിൽ റഫാൽ ജെറ്റുകൾ, സ്‌കാൽപ് മിസൈലുകൾ, [&Read More

India

വിമർശകരുടെ വായടപ്പിച്ച് വ്യോമസേന; റിപ്പബ്ലിക് ദിനത്തിൽ അത്യാധുനിക ആയുധശേഖരത്തിന്റെ കരുത്തുറ്റ പ്രദർശനം

ന്യൂഡൽഹി: രാജ്യത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകി ഇന്ത്യൻ വ്യോമസേന. ബാലകോട്ട് പ്രത്യാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഉപയോഗിച്ച അത്യാധുനിക മിസൈലുകൾ വഹിച്ചു പറക്കുന്ന യുദ്ധവിമാനങ്ങളുടെ അപൂർവ്വ വീഡിയോ പുറത്തുവിട്ടാണ് വ്യോമസേന ശത്രുരാജ്യങ്ങൾക്കും വിമർശകർക്കും കൃത്യമായ സന്ദേശം നൽകിയത്. പതിവ് പരേഡ് പ്രദർശനങ്ങൾക്കപ്പുറം, യുദ്ധവിമാനങ്ങളിലെ ‘ഹാർഡ് പോയിന്റുകളിൽ’ ഘടിപ്പിച്ച മിസൈലുകൾ ഇതാദ്യമായാണ് ഇത്ര വ്യക്തമായി പൊതുസമക്ഷം പ്രദർശിപ്പിക്കുന്നത്. റഫാൽ വിമാനങ്ങൾ വഹിക്കുന്ന മീറ്റിയോർ ദീർഘദൂര [&Read More

India

റഫാൽ കരുത്ത് കൂട്ടാന്‍ ഇന്ത്യ: നിർമാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക്; 80 ശതമാനം യുദ്ധവിമാനങ്ങള്‍

ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി വാങ്ങുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ കരാർ പ്രകാരം വിമാനങ്ങളുടെ 80 ശതമാനത്തോളം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് വിമാനക്കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതോടെ ഫ്രാൻസിലെ ചില നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റപ്പെടുമെന്നാണ് വിവരം. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതുവഴി ഇന്ത്യയിൽ നിർമ്മിക്കുന്ന റഫാൽ വിമാനങ്ങളും അവയുടെ ഭാഗങ്ങളും മറ്റ് [&Read More

India

‘ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 3 യുദ്ധ വിമാനങ്ങൾ; പാകിസ്‌താൻ്റെ 5 വിമാനങ്ങൾ

വാഷിംഗ്ടൺ: ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ ഇന്ത്യക്ക് മൂന്ന് യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങളെ ഈ പുതിയ യുഎസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വിവിധ പ്രതിരോധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിനിടെ നഷ്ടപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ നേരത്തെ പ്രചരിപ്പിച്ചതുപോലെ നാലോ അതിലധികമോ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വിമാനങ്ങള്‍ റാഫേല്‍ ആണെന്ന [&Read More

Main story

സുരക്ഷ ശക്തമാക്കി ഇന്ത്യ; ചൈന അതിർത്തിക്കടുത്ത് 13,700 അടി ഉയരത്തിൽ ന്യോമ വ്യോമതാവളം

ലഡാക്ക്/ന്യൂഡല്‍ഹി: ലഡാക്കിലെ ന്യോമയില്‍ 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം തുറന്ന് കരുത്ത് കാട്ടി ഇന്ത്യ. ചൈന അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം (അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്) നിര്‍മിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യയുടെ വ്യോമതാവളം കൂടിയാണിത്. പുതുതായി നിര്‍മിച്ച മൂന്ന് കിലോമീറ്റര്‍ റണ്‍വേ പ്രതിരോധ സേനയെ കൂടുതല്‍ സജ്ജമാക്കുന്നതിനും വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ തന്ത്രപരമായ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. 214 കോടി രൂപ ബജറ്റില്‍ 2021ലാണ് [&Read More