23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Iran war

World

ഇസ്രയേൽ സൈന്യത്തിന്റെ തന്ത്രപ്രധാന ഡ്രോൺ പ്ലാന്റ് തകർത്ത് ഇറാൻ

തെല്‍ അവീവ്: ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ ഇറാന്റെ വൻ ആക്രമണം. കഴിഞ്ഞ ദിവസം തെൽ അവീവിലെ പെറ്റ ടിക്വയിൽ നടന്ന മിസൈൽ വർഷത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രോൺ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഏറോസെന്റിനൽ പ്ലാന്റ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ച് തകർന്നതായി ‘ജെറുസലേം പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകർന്നതായും ഉൽപ്പാദന സംവിധാനങ്ങൾ പൂർണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേൽ സൈന്യത്തിന് (ഐഡിഎഫ്) ആവശ്യമായ നിരീക്ഷണ ഡ്രോണുകളും ചാരവിമാനങ്ങളും നിർമിക്കുന്നതിൽ പ്രധാന [&Read More

Iran

മൊസാദ് ആസ്ഥാനം തകർത്തെന്ന് ഇറാൻ; തെൽ അവീവിൽ വൻ സ്‌ഫോടനമെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ

തെൽ അവീവ്/തെഹ്‌റാൻ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. തെൽ അവീവിലെ കേന്ദ്രമാണ് അതികൃത്യതയാർന്ന മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘തസ്‌നീം’ റിപ്പോർട്ട് ചെയ്യുന്നത്. തെൽ അവീവിലെ മൊസാദ് ആസ്ഥാനം നാമാവശേഷമാക്കി എന്ന കുറിപ്പോടെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും മാധ്യമം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. നഗരമധ്യത്തിൽ ഇന്നലെ രാത്രിയിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ‘തസ്‌നീം’ പങ്കുവെച്ചത്. കെട്ടിടങ്ങൾക്കിടയിൽനിന്ന് കൂറ്റൻ തീഗോളങ്ങൾ ഉയരുന്നതും പിന്നാലെ കറുത്ത പുക ആകാശത്തേക്ക് പടരുന്നതും വീഡിയോയിൽ കാണാം. [&Read More

World

യുഎസ് പൈലറ്റ് ഇറാന്റെ പിടിയിൽ? എഫ്-35 തകർന്ന മേഖലയിൽ തിരച്ചിലുമായി വട്ടമിട്ട് പറന്ന്

തെഹ്‌റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More

Iran

ഇസ്രയേൽ എയർ ഡിഫൻസ് രഹസ്യങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; രഹസ്യരേഖകൾ മിസൈൽ യൂണിറ്റുകൾക്ക്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം കടക്കുമ്പോൾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ ഹാക്കിങ് ഗ്രൂപ്പായ ‘ഹൻദല’. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ തലച്ചോറായി അറിയപ്പെടുന്ന രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി വെളിപ്പെടുത്തൽ. ഇസ്രയേൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ രൂപകൽപനയിൽ പങ്കാളികളായ ‘പിഎസ്‌കെ വിൻഡ് ടെക്‌നോളജീസ്’ എന്ന കമ്പനിയുടെ സർവറുകൾ തകർത്തതായാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ ‘വാന’യാണു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ വ്യക്തിഗത ഇമെയിൽ [&Read More

World

ഇറാന്റെ മിസൈൽ ശേഖരം തീർന്നെന്ന് ട്രംപ്; മിനിറ്റുകൾക്കകം ഹൈഫ പോർട്ടിൽ കനത്ത ആക്രമണം

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മിസൈലുകൾ കൊണ്ട് മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രയേലിലെ പ്രധാന വ്യവസായ നഗരമായ ഹൈഫയിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ തുറമുഖം ലക്ഷ്യമിട്ടാണ് വൻ വ്യോമാക്രമണം നടന്നത്. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ പരിഭ്രാന്തരായി ബങ്കറുകളിൽ അഭയം പ്രാപിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ തുറമുഖം ലക്ഷ്യമിട്ടെത്തിയ നിരവധി [&Read More

World

‘അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ ഡിഫൻസ് ഞങ്ങൾക്ക് വേണ്ട’; കരാർ റദ്ദാക്കാൻ സ്വിറ്റ്സർലൻഡ്

ബേൺ: അമേരിക്കയിൽനിന്ന് പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽനിന്നു പിന്മാറാൻ സ്വിറ്റ്‌സർലൻഡ്.സ്വിസ് പ്രതിരോധ മന്ത്രി മാർട്ടിൻ ഫിസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഡിഫൻസ് വിതരണത്തിന്റെ കാലാവധിയുടെ കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പ് നൽകുന്നതുവരെ പ്രതിരോധ ഫണ്ടിലേക്കുള്ള പണമടയ്ക്കൽ സ്വിറ്റ്സർലൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. 2022Read More

World

‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി

റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ [&Read More

World

‘യുദ്ധം കഴിയുന്നതോടെ ഇറാൻ സൂപ്പർ പവറാവും’; വിലയിരുത്തലുമായി ഫിനാൻഷ്യൽ ടൈംസും റോയിട്ടേഴ്‌സും

തെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ പ്രധാന രാഷ്ട്രീയ നേതാക്കളെ വധിച്ചാൽ രാജ്യം തകരുമെന്ന വ്യാമോഹമായിരുന്നു. ട്രംപിന്റെ പല നയങ്ങളും അമേരിക്കയ്‌ക്കെതിരെ മറ്റ് രാജ്യങ്ങൾക്ക് പുതിയ നീക്കങ്ങൾ കണ്ടെത്താനുള്ള അവസരമാണ് നൽകുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടായപ്പോൾ നിർണായക ധാതുക്കളുടെ വിതരണം തടഞ്ഞുകൊണ്ട് ബീജിംഗ് അമേരിക്കയെ പ്രതിരോധത്തിലാക്കിയതിന് സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇറാനുമായുള്ള യുദ്ധത്തിലും സംഭവിക്കുന്നത്. ഹോർമുസ് കടലിടുക്ക് തടഞ്ഞുകൊണ്ട് ലോകത്തിന്റെ എണ്ണനീക്കം നിയന്ത്രിക്കാൻ കഴിയുമെന്ന് ഇറാൻ തെളിയിച്ചു കഴിഞ്ഞു. ഈ [&Read More