06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kannur

Kerala

ടി.കെ ഗോവിന്ദനെ പുറത്താക്കി സിപിഎം: ‘ആന്തൂരിലെ കഥകൾ പറയിപ്പിക്കരുത്’; പാര്‍ട്ടി നാണംകെടുമെന്ന് ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം ടി.കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗോവിന്ദന്റേത് രാഷ്ട്രീയ വഞ്ചനയാണെന്നും പാർട്ടിക്കെതിരെ മത്സരിക്കുന്നത് കടുത്ത സംഘടനാവിരുദ്ധ പ്രവർത്തനമാണെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്ററി വ്യാമോഹമാണ് ഗോവിന്ദനെ പാർട്ടിക്കെതിരെ തിരിക്കാൻ പ്രേരിപ്പിച്ചതെന്നും നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പാർട്ടിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ടി.കെ ഗോവിന്ദൻ രംഗത്തെത്തി. “ആന്തൂരിലെ കഥകൾ എന്നെക്കൊണ്ട് വിളിച്ച് പറയിപ്പിക്കരുത്, പറഞ്ഞാൽ പാർട്ടി നാണംകെടും” എന്നായിരുന്നു അദ്ദേഹത്തിന്റെ താക്കീത്. സത്യം തെളിയുന്ന [&Read More

Main story

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി; തളിപ്പറമ്പിൽ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരിലെ സിപിഎം കോട്ടകളിൽ അസ്വസ്ഥത പുകയുന്നു. തളിപ്പറമ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം തന്നെ രംഗത്തുവന്നത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്Read More

Kerala

വീണാ ജോര്‍ജിനെമാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചുവെന്ന്എഫ്ഐആര്‍; ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമം ചുമത്തി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിലായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചത്. ഇതിന് പുറമെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മന്ത്രിയെ മാരകായുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും [&Read More

Kerala

വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകണം; ഉത്തരവിട്ട് കണ്ണൂർ കുടുംബകോടതി

കണ്ണൂർ: വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ ഭർത്താവിന് നഷ്ടപരിഹാരം നൽകാൻ കണ്ണൂർ കുടുംബകോടതി ഉത്തരവിട്ടു. മുസ്ലിം നിയമപ്രകാരം ഖുൽRead More

Kerala

മൊബൈൽ സ്‌ക്രീൻ ഗാർഡിൽ ‘ലോക്കായി’ അണലി കുഞ്ഞ്; ഞെട്ടൽ മാറാതെ മൊബൈൽ ഷോപ്പ്

തളിപ്പറമ്പ്: മൊബൈൽ ഷോപ്പിൽ സ്‌ക്രീൻ ഗാർഡിനുള്ളിൽ അണലി കുഞ്ഞിനെ കണ്ടെത്തി. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ ഷോപ്പിലാണ് ഉടമയെയും ജീവനക്കാരെയും ഒരുപോലെ ഞെട്ടിച്ച സംഭവമുണ്ടായത്. പഴയ സ്‌ക്രീൻ ഗാർഡ് മാറ്റുന്നതിനിടെ താഴെ വീണ ഗ്ലാസിലെ പശയിലാണ് പാമ്പിൻ കുഞ്ഞ് ഒട്ടിപ്പിടിച്ചത്. ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് ഷോപ്പുടമ റയിസ് സ്‌ക്രീൻ ഗാർഡിൽ പാമ്പിനെ കണ്ടത്. തലേദിവസം ഫോണിൽ നിന്ന് ഇളക്കി മാറ്റിയ സ്‌ക്രീൻ ഗാർഡ് നിലത്ത് വീണുപോയിരുന്നു. ഇതിലെ പശയിൽ ഒട്ടിപ്പിടിച്ച നിലയിലായതിനാൽ പാമ്പിന് നീങ്ങാൻ കഴിഞ്ഞിരുന്നില്ല. [&Read More

Kerala

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ; വനിത ജയിലിന് മുകളിൽനിന്ന് ദൃശ്യങ്ങൾ

അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് വീണ്ടും ഡ്രോൺ കണ്ടെത്തി. ജയിൽ വളപ്പിലൂടെ പറന്ന ഡ്രോൺ പിന്നീട് വനിതാ ജയിലിന്റെ ഭാഗത്തേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ജയിൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ജനുവരി 10Read More