21/07/2026
[fontresizer_tawhidurrahmandear_widget]

Tags :kc venugopal

Kerala

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More

Main story

ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. തന്നെ പരിഗണിക്കാത്തതിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല, സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും മടങ്ങിയ അദ്ദേഹം, എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതേസമയം, പ്രശ്നപരിഹാരത്തിനായി കെ. സുധാകരൻ കെ.സി വേണുഗോപാലുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എന്നാൽ ചെന്നിത്തലയെ തഴഞ്ഞത് ജനാധിപത്യ ധ്വംസനമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തി. [&Read More

Main story

‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ [&Read More

Kerala

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; പ്രഖ്യാപനം ഉച്ചയോടെ

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൽ [&Read More

Main story

‘വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം

കൊച്ചി: സാമൂഹികമാധ്യമങ്ങളിൽ ഷാഫി പറമ്പിൽ എം.പി.ക്കെതിരേ കോൺഗ്രസ് അനുകൂലികളുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഷാഫി പറമ്പിലിനെതിരേ വിമർശനമുയരുന്നത്. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ അവസാനം പോസ്റ്റ്ചെയ്‌ത ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നാണ് അദ്ദേഹത്തിനെതിരേ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ഫോട്ടോയുമായി നിൽക്കുന്ന ചിത്രം ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്ചെയ്‌തിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് [&Read More

Kerala

‘കെ.സി കേരളത്തിൽ വേണമെന്ന് കേരള ബിജെപി ആഗ്രഹിക്കുന്നു’; ചർച്ച കൊഴുപ്പിച്ച് രാജീവ് ചന്ദ്രശേഖറിൻ്റെ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി വേണുഗോപാലിൻ്റെ പേര് ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. കെ.സിയുടെ മടങ്ങിവരവിനെ ചൊല്ലി കേരള ബിജെപിയും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായൊരു മത്സരം നടക്കുന്നു എന്ന എക്സ് പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. കെ.സി വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്ന് ബിജെപി സംസ്ഥാന ഘടകം ആഗ്രഹിക്കുമ്പോൾ, അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ താല്പര്യമെന്നാണ് ആദിത്യ ജാക്കി എന്നയാളിൻ്റെ [&Read More

Kerala

‘ക്യാമറ ഉണ്ടെന്ന് അറിഞ്ഞില്ല’, കോണ്‍ഗ്രസില്‍ വിപ്ലവം വരാന്‍ ചെയ്തത്’, കെ.സിക്ക് ഫ്ലെക്സ് വച്ച

തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാനാണെന്ന് സമ്മതിച്ച് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചത് താനാണെന്ന് മുഹമ്മദ് പറയുന്ന വാട്‌സാപ്പ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തെറ്റായ ധാരണയിലാണ് ബോർഡ് സ്ഥാപിച്ചതെന്നും പുതിയ ക്യാമറകൾ വെച്ചത് ശ്രദ്ധിച്ചില്ലെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു. ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് കഴിഞ്ഞ [&Read More

Kerala

മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമവായ നീക്കം; മൂന്നുപേരെയും ചര്‍ച്ചയ്ക്ക് വിളിച്ച് ഹൈക്കമാന്‍ഡ്

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ സമവായ നീക്കവുമായി ഹൈക്കമാൻഡ്. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി നേരിട്ട് ചർച്ച നടത്താനാണ് എഐസിസി നേതൃത്വത്തിന്റെ തീരുമാനം. ഫോൺ വഴിയുള്ള ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സതീശനെയും ചെന്നിത്തലയെയും ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും. എംഎൽഎമാരുടെ നിലപാടും ഘടകകക്ഷികളുടെ താല്പര്യവും പൊതുജന വികാരവും വിശകലനം ചെയ്തുള്ള റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ നിന്ന് സ്വയം പിന്മാറാൻ കെ.സി. വേണുഗോപാലിനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് സൂചന. ജനവികാരം [&Read More

India

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകം(ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി പാർട്ടി അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണയാണ് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് [&Read More

Kerala

കടലിൽ കുടുങ്ങിയത് 40 ദിവസം; ഇറാനിലെ ചരക്കുകപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടിൽ

ആലപ്പുഴ: ഇറാനിലെ ചരക്കുകപ്പലിൽ യുദ്ധസാഹചര്യത്തിൽ കുടുങ്ങിപ്പോയ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് ഒടുവിൽ സുരക്ഷിതമായി വീടണഞ്ഞു. ആകാശത്ത് മിസൈലുകൾ പറക്കുന്ന ഭീതിദമായ സാഹചര്യത്തിൽ 40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട നാളുകൾക്കൊടുവിലാണ് ജെറിൻ പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിലെത്തിയത്. ഇറാനിയൻ കപ്പലിലെ എൻജിൻ ടെക്നീഷ്യനായിരുന്ന ജെറിൻ, ദുബൈ തുറമുഖത്ത് എത്തിയപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്. ഇറാൻ്റെ ഡ്രോൺ ആക്രമണം ശക്തമായതോടെ ചരക്കിറക്കാൻ കഴിയാതെ കപ്പൽ തിരികെ ഇറാനിലേക്ക് പോകുകയായിരുന്നു. ഇന്റർനെറ്റ് അടക്കമുള്ള [&Read More