28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Government

Kerala

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമനം നൽകി ഉത്തരവിറങ്ങി

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. സർക്കാരിന്റെ സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് നിരഞ്ജനയ്ക്ക് ജോലി നൽകാൻ തീരുമാനമായിരിക്കുന്നത്. 2024 ഒക്ടോബർ 15Read More

Kerala

അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് താങ്ങായി സർക്കാർ; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ ചെന്നിത്തലയുടെ

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പെട്രോളിങ്ങിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാർക്ക് താങ്ങാവാനും അവരെ കരുതലോടെ ചേർത്തുനിർത്താനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദുരന്തബാധിതരായ ഉദ്യോഗസ്ഥർക്ക് പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പാതയോരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് [&Read More

Main story

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുക. ഫിറ്റ്‌നസിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ‘അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുണ്ട്. അത്തരം സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്‌നങ്ങളും ഉളള [&Read More

Main story

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിടാൻ വിജ്ഞാപനം ഉടൻ; യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് അന്വേഷിക്കാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. ഈ ആവശ്യം ഉന്നയിച്ച് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേസിലെ നിലവിലെ പോലീസ് അന്വേഷണത്തിൽ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. നിലവിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ [&Read More

Kerala

യുഡിഎഫ് സർക്കാർ നയപ്രഖ്യാപനം; സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, ഉമ്മൻചാണ്ടി

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ പ്രമുഖ വാഗ്ദാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് നയപ്രഖ്യാപനത്തിൽ [&Read More

Main story

സർക്കാരും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനെത്തുടർന്ന് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് 15 വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. പരീക്ഷാ മൂല്യനിർണ്ണയവും അനുബന്ധ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ബോർഡ് നാളെ യോഗം ചേർന്ന് ഫലത്തിന് അന്തിമരൂപം നൽകും. എന്നാൽ, ഔദ്യോഗികമായി ഫലം ആര് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യം പ്രതിസന്ധിയുണ്ടാക്കുന്നു. [&Read More

Main story

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല; കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന റേഷൻ പഞ്ചസാര വിതരണം അനിശ്ചിതത്വത്തിലായി. അന്ത്യോദയ അന്ന യോജന (Read More

Kerala

തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

തൃശൂർ: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ [&Read More