31/03/2026
[fontresizer_tawhidurrahmandear_widget]

Tags :LDF

Kerala

ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി [&Read More

Main story

81-86 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോൾ സർവെ ഫലം; എൻഡിഎയ്ക്ക് 2 സീറ്റ്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്‌പോൾ സർവേ പ്രവചിക്കുന്നു. ഫെബ്രുവരി 9 മുതൽ 24 വരെ നടത്തിയ സർവേയിൽ 81 മുതൽ 86 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഭരണകക്ഷിയായ എൽഡിഎഫ് 51Read More

Main story

എൽഡിഎഫ് ജാഥകൾ വേണ്ടത്ര ഓളമുണ്ടാക്കിയില്ലെന്ന് സിപിഐ; ഒറ്റ ജാഥ മതിയായിരുന്നെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച എൽഡിഎഫ് മേഖലാ ജാഥകൾ പ്രതീക്ഷിച്ചത്ര ആവേശം സൃഷ്ടിച്ചില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. മൂന്ന് മേഖലകളായി തിരിഞ്ഞ് ജാഥ നടത്തുന്നതിന് പകരം സംസ്ഥാനമൊട്ടാകെ ഒറ്റ ജാഥയായിരുന്നു ഉചിതമെന്നും പാർട്ടി നിരീക്ഷിച്ചു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പ്രവർത്തകർക്കിടയിൽ രാഷ്ട്രീയമായ ഉണർവുണ്ടാക്കാൻ ജാഥകൾക്ക് സാധിച്ചിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായും ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. എന്നാൽ പൊതുജനങ്ങളിൽ വലിയൊരു രാഷ്ട്രീയ തരംഗം സൃഷ്ടിക്കുന്നതിൽ [&Read More

Kerala

‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ?- എം.എ ബേബി

അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്കായി റോഡ് നിർമിച്ചത് പി.കെ ചന്ദ്രാനന്ദനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വണ്ടാനത്ത് പി.കെ ചന്ദ്രാനന്ദന്റെ ഓർമ്മയ്ക്കായി നിർമിക്കുന്ന പികെസി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ് കെയർഹോം നിർമിക്കുന്നത്. ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷം നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബേബി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. [&Read More

Kerala

‘ഗണേഷിന്റെ എല്ലാ കഥയും ഉള്ളുകള്ളികളും എനിക്ക് അറിയാം; പറയേണ്ടിവന്നാൽ പറയും’-തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇപ്പോഴും വേട്ടയാടുകയാണെന്ന രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട എല്ലാ ഉൾക്കഥകളും അറിയാവുന്ന വ്യക്തിയാണ് താനെന്നും, വേണ്ടിവന്നാൽ അവയെല്ലാം തുറന്നുപറയുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പല കാര്യങ്ങളിലും മൗനം പാലിക്കുന്നത്. എന്നാൽ മരണശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടരുന്നത് നീതിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. മരണത്തിന് ശേഷവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ [&Read More

Kerala

എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയാൽ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും-എം.വി ഗോവിന്ദൻ

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളത്തെ പാവപ്പെട്ടവരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മിത്വം തുടച്ചുനീക്കി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വിലയുണ്ടാക്കിയത് ഇടതുപക്ഷമാണ്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾക്കൊപ്പം ഇടതുപക്ഷം അടിയുറച്ചുനിന്നു നടത്തിയ ശ്രമങ്ങൾ കാരണമാണ്. കേരളം ഇതിനകം തന്നെ അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിൽ വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞു. [&Read More

Main story

‘എൽ.ഡി.എഫിന് തുടർഭരണം ഇല്ലെങ്കിൽ കേരളം തകരും, അരാജകയുഗത്തിലേക്ക് പോകും’- മന്ത്രി പി. രാജീവ്

കളമശ്ശേരി: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ കേരളം വലിയ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച വികസന നേട്ടങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ ഭരണത്തുടർച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിലവിൽ തുടക്കമിട്ട വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരണം. മുൻ സർക്കാർ വിഭാവനം ചെയ്ത പദ്ധതികൾ ഈ സർക്കാരാണ് പൂർത്തിയാക്കുന്നത്. വികസനത്തുടർച്ച ഇല്ലാതായാൽ നാട് വലിയ പ്രതിസന്ധിയിലാകും. [&Read More

Main story

ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം വിലയിരുത്തൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി സംഘടിപ്പിച്ച ഗൃഹസമ്പർക്ക പരിപാടി പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. പാർട്ടി തീരുമാനിച്ചത് പോലെ പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചു. ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചതായാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ. ഗൃഹസസമ്പർക്ക പരിപാടിയിലൂടെയാണ് വീഴ്ചകൾ ബോധ്യപ്പെട്ടതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനായി ബൂത്ത് കമ്മിറ്റികൾക്ക് പുറമേ പ്രത്യേക സഹായ കമ്മിറ്റികൾ രൂപീകരിക്കാൻ പാർട്ടി നിർദേശം നൽകി. [&Read More

Kerala

‘ഞാൻ ആകാശത്ത് നിന്ന് വീണവനല്ല; എന്നെ തെരുവിലിട്ട് അലക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എൻ ഷംസീർ. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ലെന്നും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ ചർച്ച നടത്തുന്നതിൽ സർക്കാരിന് യാതൊരു മടിയുമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം അതിൽ നിന്ന് വിട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. സഭയുടെ അന്തസ്സ് [&Read More

Kerala

ആശ കൊടുത്തു പറ്റിച്ചോ? വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ

വൈക്കം: വൈക്കം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികസന ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത 23ാം വാർഡിലെ റോഡ് പുനർനിർമ്മാണത്തിനായി അനുവദിച്ച 15 ലക്ഷം രൂപ സി.കെ ആശ എംഎൽഎ പിൻവലിച്ചതാണ് തർക്കത്തിന് കാരണമായത്. നഗരസഭയുടെ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡിനായി അനുവദിച്ച തുകയാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം കലക്ടർ റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. ജൂലൈ 18ന് ഫണ്ട് അനുവദിക്കാൻ ശുപാർശ നൽകുകയും ജൂലൈ [&Read More