04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Snakebite Death

Main story

ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു മരണം

മൂലമറ്റം: ഇടുക്കി കാഞ്ഞാറിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡ് താന്നിക്കപ്പാറയിൽ തനിച്ച് താമസിച്ചിരുന്ന വിശാലാക്ഷി (86) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ മാങ്ങ പെറുക്കാൻ ഇറങ്ങിയപ്പോഴാണ് വിശാലാക്ഷിക്ക് കടിയേറ്റത്. അയൽക്കാർ ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയ്ക്ക് നാല് മക്കളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ഥാനത്ത് പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏഴു മരണങ്ങളാണ് റിപ്പോർട്ട് [&Read More

Kerala

തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

തൃശൂർ: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. ബുധനാഴ്ച ഉച്ചയോടെ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ [&Read More

Main story

ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു; വീട്ടിൽ നിന്ന് മൂർഖനെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. അഴൂർ മൂലയിൽവീട്ടിൽ ദിലീപ്Read More

Main story

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ടു വയസ്സുകാരൻ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊ–ജോൺസി ദമ്പതികളുടെ മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്ത സഹോദരൻ അൻജോ (10) ഗുരുതരാവസ്ഥയിൽ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് ദുരന്തമുണ്ടായത്. അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ആൽജോയും അൻജോയും. പുലർച്ചെ രണ്ട് മണിയോടെ വയറുവേദന അനുഭവപ്പെട്ട് കുട്ടികൾ ഉണർന്നിരുന്നു. തലേദിവസം പുറത്തുപോയി വന്നശേഷം ജ്യൂസ് കുടിച്ചിരുന്നതിനാൽ, ഇത് ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പുലർച്ചെ 5.30Read More