തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന, ഹവാല ഇടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ വീണ രണ്ടാം പ്രതിയായ കേസിൽ ഷൈജാൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ, സുബൈർ കരുവാംപൊയിൽ തുടങ്ങിയവരാണ് മറ്റു പ്രതികൾ. റിയാസ് മന്ത്രിയെന്ന നിലയിൽ അനധികൃതമായി സമ്പാദിച്ച പണം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. വീണയുടെ വീട്ടിൽനിന്ന് ഇ.ഡി. കണ്ടെത്തിയെന്നു പറയുന്ന [&Read More
Tags :Veena Vijayan
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എഫ്ഐആർ ഇടാനാണ് കോടതിയുടെ നിർദേശം. മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റായ ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് [&Read More
‘സിപിഎമ്മിനെ അവർക്ക് മനസ്സിലായിട്ടില്ല, ഭീഷണിയും വശീകരണവും കൊണ്ട് ബിജെപിയിൽ ചേരുന്ന പാർട്ടിയല്ലത്’; വീണയെ
തിരുവനന്തപുരം: പിണറായി വിജയന്റെ മകളായതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വീണാ വിജയനെ വേട്ടയാടുന്നതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഭീഷണിയോ വശീകരണ തന്ത്രങ്ങളോ ഉപയോഗിച്ച് ബിജെപിയിൽ ചേർക്കാൻ കഴിയുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിജെപിയിൽ എത്തിക്കുന്ന തന്ത്രം സിപിഎമ്മിനോട് ചെലവാകില്ല. ബിജെപിയുടെ കൂട്ടുകക്ഷിയാകാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നത് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. മുൻപ് കോടതികൾ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ അടക്കമുള്ള [&Read More
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്ക് കടത്തിയെന്നും ആരോപിച്ചുകൊണ്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. ഈ ഇടപാടുകളിൽ ഹവാല സാധ്യതയും ഇ.ഡി കത്തിൽ സംശയിക്കുന്നുണ്ട്. 2024Read More
‘ഒരു തെറ്റും ചെയ്തിട്ടില്ല, പേടിച്ചുപോയെന്ന് കരുതേണ്ട; മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകൾ’-
തിരുവനന്തപുരം: സിഎംആർഎൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പുതിയ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുൻമന്ത്രി മുഹമ്മദ് റിയാസ്. ആരും പേടിച്ചുപോയെന്ന് കരുതേണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന വാർത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തിൽ നടക്കട്ടെ,” എന്നും റിയാസ് പ്രതികരിച്ചു. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണെന്നും നിരപരാധിത്വം പൂർണമായി തെളിയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ [&Read More
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോർട്ട്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വീണ വഴി കൈക്കൂലിപ്പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്നത്. ഈ തുക വീണയും കൂട്ടാളികളും ദുബായിലേക്ക് കടത്താൻ ശ്രമിച്ചതായും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ [&Read More
തൃശൂർ: താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ. സ്വന്തം മകളായതിനാലാണ് വീണയ്ക്കെതിരെ വിചിത്രമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും വിവരങ്ങൾ നൽകാൻ തയാറാണെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സാധാരണനിലയിൽ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പിറക്കിയത് ദുരൂഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപും തനിക്കെതിരെ സിബിഐ അന്വേഷണം നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് കോടികൾ [&Read More