05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Wayanad

Kerala

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം മുൻപ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. വിചാരണ നേരിടാൻ തക്കവണ്ണമുള്ള മതിയായ കുറ്റങ്ങൾ പ്രതികൾക്കെതിരെയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വനം വകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എന്നാൽ, മരങ്ങൾ കൊണ്ടുപോകാൻ [&Read More

Kerala

തേങ്ങയും വെളിച്ചെണ്ണയും വാങ്ങാൻ വയനാട്ടിൽ നിന്ന് സ്ത്രീകൾ കൂട്ടത്തോടെ കുറ്റ്യാടിയിലേക്ക്; പ്രിയദർശിനി സൗജന്യയാത്ര

വെള്ളമുണ്ട: പ്രിയദർശിനി സൗജന്യയാത്രാ ആനുകൂല്യം പ്രയോജനപ്പെടുത്തി വയനാട്ടിൽ നിന്നും സ്ത്രീകൾ കൂട്ടത്തോടെ കുറ്റ്യാടിയിലേക്ക്. വെള്ളമുണ്ട, എട്ടേനാൽ, ഏഴേനാല്, പത്താംമൈൽ, നിരവിൽപുഴ ഭാഗങ്ങളിൽനിന്നുള്ള നിരവധി വീട്ടമ്മമാരാണ് തേങ്ങയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ തൊട്ടിൽപാലം, കുറ്റ്യാടി ടൗണുകളിലേക്ക് പോകുന്നത്. വയനാടിനെ അപേക്ഷിച്ച് കുറ്റ്യാടിയിൽ വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 15 മുതൽ 19 രൂപ വരെ വിലക്കുറവുണ്ട്. യാത്രാക്കൂലി ഇല്ലാത്തതിനാൽ നാല്പതും അമ്പതും പേർ അടങ്ങുന്ന കുടുംബങ്ങളിലെ സ്ത്രീകൾ ഒരുമിച്ച് പോയാണ് സാധനങ്ങൾ വാങ്ങുന്നത്. കഴിഞ്ഞ ദിവസം ഏഴേനാലിൽനിന്ന് ഒരുസംഘം സ്ത്രീകൾ [&Read More

Main story

കള്ളാടി മണ്ണിടിച്ചിൽ: അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണം എട്ടായി

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം റാണയുടെ മൃതദേഹമാണ് ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് ഏതാണ്ട് 150 മീറ്റർ അകലെ മാറി മൃതദേഹം കണ്ടെത്താനായത്. ദുരന്തത്തിൽപ്പെട്ട മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞത് തിരച്ചിൽ [&Read More

Kerala

‘ഇത് പ്രകൃതിദുരന്തമല്ല, മനുഷ്യനിർമ്മിതം, തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു, വീഴ്ച പരിശോധിക്കും’:

കൽപറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ലെന്നും, തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുമൂലം ഉണ്ടായ മനുഷ്യനിർമ്മിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി. ശാസ്ത്രീയമല്ലാത്ത രീതിയിൽ മണ്ണ് കൂട്ടിയിട്ടതാണ് ഈ അപകടത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരെ വിംസ് (Read More

Main story

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ; തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി സംശയം, തിരച്ചിൽ

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ വലിയ അപകടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണ് വൻതോതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ ആളുകളും വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്. നിലവിൽ സംഭവസ്ഥലത്തുനിന്ന് ഒരാളെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് (Read More

Main story

ഹാജർ രേഖപ്പെടുത്തി നേരെ സ്വകാര്യ ആശുപത്രിയിലേക്ക്, മാസം 10 ലക്ഷം ശമ്പളം; മെഡിക്കൽ

കോഴിക്കോട്: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി. ശിവപ്രസാദിനെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടി. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ. കെ. ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, രോഗികളെന്ന വ്യാജേനയെത്തിയ വിജിലൻസ് സംഘം മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനന്തവാടി മെഡിക്കൽ കോളേജിലെത്തി ദിവസവും ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിലേക്ക് മുങ്ങിയിരുന്നത്. നോൺ പ്രാക്ടീസിങ് അലവൻസ് [&Read More

Main story

‘ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചു’; മാനന്തവാടിയിൽ യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ കഴിഞ്ഞ ദിവസം ക്വാർട്ടേഴ്സിനുള്ളിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് സ്വദേശിനി അഫ്സസില(27)യെയാണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ മരണത്തിൽ ഭർത്താവ് എടവക പള്ളിക്കൽ വടക്കേ പുത്തൻപുരയിൽ ജാബിറിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അഫ്സിലയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മാവൻ കേളോത്ത് സുലൈമാൻ മാനന്തവാടി പോലീസിൽ പരാതി നൽകി. ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും അഫ്സിലയെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി [&Read More

Kerala

‘കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്നുണ്ടാകാം, കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പോസ്റ്ററുകളിലെ വിമർശനം. “കെ.സി. നിങ്ങളുടെ പെട്ടി എടുക്കുന്ന ആളായിരിക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കു മാപ്പു നൽകില്ല” എന്നാണ് ഒരു പോസ്റ്ററിലെ വാചകം. വാർത്തയായതോടെ പലയിടത്തുനിന്നും ഇവ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമായ സീറ്റ് തേടി മാത്രം ഇനി വയനാട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. “സുരക്ഷിതമായ സീറ്റിനായി ഇനി വയനാടൻ [&Read More

Kerala

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തിട്ട് ഒരു മാസം; മുണ്ടക്കൈ ടൗൺഷിപ്പിൽ പണികൾ ഇഴയുന്നു, വാടക

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും പണികൾ പൂർത്തിയാകാത്തതിൽ കുടുംബങ്ങൾ വലിയ ആശങ്കയിൽ. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും തങ്ങളുടെ വീടെന്ന സ്വപ്നം ഇന്നും പാതിവഴിയിലാണെന്നും മഴയ്ക്ക് മുൻപ് താമസം തുടങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ദുരന്തബാധിതർ പറയുന്നു. ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണയാണ് പുറംലോകത്തുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ, പണി കഴിഞ്ഞ ചുരുക്കം ചില വീടുകൾ മാത്രമാണ് മാധ്യമങ്ങൾ [&Read More

Kerala

വയനാട് ടൗൺഷിപ്പ്: തൊഴിലാളികൾ കുറഞ്ഞു, സാമഗ്രികളില്ല;  ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ

കൽപ്പറ്റ: വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനം കഴിഞ്ഞ വയനാട് പുനരധിവാസ ടൗൺഷിപ്പിന്റെ നിർമ്മാണം ഇഴയുന്നതായി പരാതി. മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ഒന്നിന് ടൗൺഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചെങ്കിലും, ഒരു മാസം പിന്നിടുമ്പോഴും ദുരന്തബാധിതർക്ക് വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏപ്രിലോടെ എല്ലാ കുടുംബങ്ങൾക്കും താമസമൊരുക്കുമെന്ന സർക്കാർ വാഗ്ദാനം ഇതോടെ അനിശ്ചിതത്വത്തിലായി. ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീട് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, കൈമാറിയ വീടുകളിൽ പോലും പണികൾ പൂർത്തിയായിട്ടില്ല. നിർമ്മാണ വേഗത കുറഞ്ഞത് ദുരന്തബാധിതരെ കടുത്ത ആശങ്കയിലാക്കുന്നു. ഉദ്ഘാടന സമയത്ത് [&Read More