03/09/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപിയുടെ കെണിയിൽ വീഴരുത്, യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി രാഹുൽ ഗാന്ധിയെ കാണുന്നു’: ഉദയ് ഭാനു ചിബ്

 ‘ബിജെപിയുടെ കെണിയിൽ വീഴരുത്, യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി രാഹുൽ ഗാന്ധിയെ കാണുന്നു’: ഉദയ് ഭാനു ചിബ്

ന്യൂഡൽഹി: രാജ്യത്തെ പുതിയ തലമുറ ഭയപ്പെടുന്നവരല്ലെന്നും ബി.ജെ.പി ഉയർത്തുന്ന പ്രചാരണങ്ങളിൽ വീഴാതെ സ്വയം അന്വേഷിച്ച് മനസിലാക്കുന്നവരാണ് ജെൻ സിയെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്. യുവാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ രാജ്യത്തെ പ്രതീക്ഷയുടെ ഉറവിടമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കൾ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കുന്നതിന് പകരം യുവാക്കൾ സ്വന്തം നിലയിൽ പരിശോധിക്കുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാൻ യുവാക്കൾ കാണിക്കുന്ന ധൈര്യമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം സൃഷ്ടിക്കുന്നതെന്നും ചിബ് വ്യക്തമാക്കി.

“ഈ പുതിയ തലമുറ വളരെ ധീരരാണ്. ഇന്നത്തെ യുവാക്കൾക്ക് ഏറ്റവും നല്ല കാര്യം ബി.ജെ.പി കെണിയിൽ വീഴാതിരിക്കുകയെന്നതാണ്. ഇന്ന് യുവാക്കൾ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി കാണുന്നു. അത്തരം വിശ്വാസവും ബന്ധവും ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല,” അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി രാഹുൽ ഗാന്ധി തുടർച്ചയായി യുവാക്കളുടെയും ജനങ്ങളുടെയും വിഷയങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുകയാണെന്നും ചിബ് കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാർ ജനങ്ങളെ അടിച്ചമർത്തുന്നുവെന്ന് തോന്നുന്നിടത്തെല്ലാം അവരുടെ ശബ്ദമായി രാഹുൽ ഗാന്ധി മാറുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ തുടർച്ചയായ ഇടപെടലിന്റെ ഫലമായാണ് യുവാക്കൾ അദ്ദേഹത്തെ ‘ബാറ്റ്മാൻ’ എന്ന് വിളിക്കുന്നതെന്നും ചിബ് പറഞ്ഞു.

പ്രയാഗ്രാജിലെയും പൂനെയിലെയും ‘ഛാത്രോൻ കി ഗൂഞ്ച്’ പരിപാടികളിലെ യുവജന പങ്കാളിത്തവും രാഹുൽ ഗാന്ധിയോടുള്ള പുതിയ തലമുറയുടെ ബന്ധവും ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികമാധ്യമങ്ങളിൽ സി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും യുവാക്കളുമായി ബന്ധപ്പെടാൻ യൂത്ത് കോൺഗ്രസും വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചിബ് വ്യക്തമാക്കുകയുണ്ടായി.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിൽ യൂത്ത് കോൺഗ്രസ് ശക്തമായ നിലപാട് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ പേപ്പർ ചോർച്ച വിഷയത്തിൽ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ചിബ് വ്യക്തമാക്കി.

ഭാരത് മണ്ഡപത്തിൽ നടന്ന പ്രതിഷേധത്തെക്കുറിച്ചും ചിബ് പ്രതികരിച്ചു. പ്രതിഷേധിക്കാനുള്ള ഇടങ്ങൾ തന്നെ സർക്കാർ പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് യുവ കോൺഗ്രസ് പ്രവർത്തകർ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചതെന്നും, അതിന്റെ പേരിൽ അറസ്റ്റിലായ പ്രവർത്തകരെ പൊലീസ് ക്രൂരമായി മർദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധം രാജ്യത്തിനെതിരായിരുന്നില്ലെന്നും പ്രധാനമന്ത്രിക്കെതിരായ രാഷ്ട്രീയ വിമർശനമായിരുന്നുവെന്നും ചിബ് പറഞ്ഞു.

Also read: