27/01/2026

സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; 10 വര്‍ഷത്തിന് ശേഷം അവിണിശ്ശേരി പിടിച്ച് യു.ഡി.എഫ്

 സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; 10 വര്‍ഷത്തിന് ശേഷം അവിണിശ്ശേരി പിടിച്ച് യു.ഡി.എഫ്

സുരേഷ് ഗോപി

തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, ബിജെപി ഏഴ്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2020ല്‍ യുഡിഎഫിന് മൂന്നും എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന(SAGY) പദ്ധതി പ്രകാരം സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്താണ് അവിണിശ്ശേരി. തൃശൂര്‍ര്‍ ജില്ലയില്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രധാന തദ്ദേശ സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്ന നിലയില്‍ അവിണിശ്ശേരിയിലെ ഫലം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Also read: