02/03/2026
[fontresizer_tawhidurrahmandear_widget]

കേരളത്തെ ഭീകര-നിരീശ്വര ചിന്തകളിൽനിന്ന് കാത്തത് സമസ്ത: മുനവ്വറലി തങ്ങൾ

 കേരളത്തെ ഭീകര-നിരീശ്വര ചിന്തകളിൽനിന്ന് കാത്തത് സമസ്ത: മുനവ്വറലി തങ്ങൾ

കാസർകോട്: യഥാർത്ഥ മതവിദ്യ നൽകി കേരളീയ സമൂഹത്തെ ഭീകര-തീവ്ര ചിന്താഗതികളിൽനിന്നും നിരീശ്വരവാദങ്ങളിൽനിന്നും അകറ്റിനിർത്തിയത് സമസ്തയുടെ വിജയമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സമസ്ത ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധി സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന് അനുഗുണമായ എല്ലാം അന്വേഷിക്കാനും പഠിക്കാനും ആഹ്വാനം ചെയ്ത മതമാണ് ഇസ്ലാം. പുതിയ കാലത്ത് പ്രബോധകരുടെ കർത്തവ്യങ്ങൾ വർധിക്കുകയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. കെ.ടി ഹംസ മുസ്ലിയാർ വയനാട് അധ്യക്ഷനായി. ഐ.ബി ഉസ്മാൻ ഫൈസി ആമുഖ ഭാഷണം നടത്തി. ഹംദുല്ല സഈദ് എംപി ആശംസ പ്രസംഗം നിർവഹിച്ചു.

ത്വരീഖത്ത്; സൂക്ഷ്മതയുടെ മാർഗം, ബിദഈ നവോത്ഥാനത്തിന്റെ കപടമുഖം, മൗദൂദിസം; വൈകല്യം വ്യതിയാനം, ക്രിയാത്മക സംഘടന എന്നീ വിഷയങ്ങളിൽ യഥാക്രമം ഗഫൂർ അൻവരി മുതാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, എം.ടി അബ്ദുല്ല ദാരിമി, എസ്.വി മുഹമ്മദ് അലി എന്നിവർ വിഷയാവതരണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട് നന്ദി പറഞ്ഞു.

Also read: