27/03/2026
[fontresizer_tawhidurrahmandear_widget]

‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ, സുപ്രീംകോടതിയിൽ നാളെ നിലപാട് അറിയിക്കും

 ‘ആചാരം സംരക്ഷിക്കണം’; ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ, സുപ്രീംകോടതിയിൽ നാളെ നിലപാട് അറിയിക്കും

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ ആചാരസംരക്ഷണത്തിന് പ്രാധാന്യം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ നിലപാട് മാറ്റം സഹായിക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡും ആചാരസംരക്ഷണത്തെ അനുകൂലിച്ച് കോടതിയിൽ നിലപാട് അറിയിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മാർച്ച് 14-നകം എല്ലാ കക്ഷികളും നിലപാട് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ ഏപ്രിൽ 7 മുതൽ വിശദമായ വാദം ആരംഭിക്കും. 2018-ലെ വിധിയെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്താണ് ഇപ്പോൾ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

Also read: