17/04/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങൾ കുട്ടികളെ കൊല്ലുന്നു’ ഗസ്സയിലെ വംശഹത്യയിൽ ജെ.ഡി വാൻസിനെതിരെ പ്രതിഷേധം

 ‘നിങ്ങൾ കുട്ടികളെ കൊല്ലുന്നു’ ഗസ്സയിലെ വംശഹത്യയിൽ ജെ.ഡി വാൻസിനെതിരെ പ്രതിഷേധം

ഏഥൻസ്: ജോർജിയയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ ജെ.ഡി വാൻസ് പങ്കെടുത്ത ‘ടേർണിംഗ് പോയിന്റ് യുഎസ്എ’ എന്ന പരിപാടിയിൽ ശക്തമായ പ്രതിഷേധം. ഗസ്സയിലെ വംശഹത്യയിലും ഇറാൻ യുദ്ധത്തിലും അമേരിക്ക സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം. ഏപ്രിൽ 14 ചൊവ്വാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയയിലെ അക്കിൻസ് ഫോർഡ് അരീനയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. നിങ്ങൾ കുട്ടികളെ കൊല്ലുന്നു എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ വാൻസിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. ഗസ്സയിലെ സാധാരണക്കാരെ കൊല്ലുന്നതിൽ യുഎസിന് പങ്കുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ ജെ.ഡി വാൻസ് ഈ ആരോപണങ്ങളൊക്കെ മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തായിരുന്നുവെന്നും ഇപ്പോഴത്തെ ട്രംപ് ഭരണകൂടമാണ് ഏറ്റവും കൂടുതൽ മാനുഷിക സഹായം ഗസ്സയിലെത്തിക്കാൻ മുൻകൈയ്യെടുത്തതെന്നും അവകാശപ്പെട്ടു. നിലവിൽ തങ്ങൾ സ്വീകരിക്കുന്ന നയം അമേരിക്കയുടെ സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും അത്യന്താപേക്ഷിതമാണെന്നും വാദിച്ചു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിഷേധക്കാരെ ഹാളിൽ നിന്ന് പുറത്താക്കി.

Also read: