14/05/2026
[fontresizer_tawhidurrahmandear_widget]

‘വാർദ്ധക്യ പെൻഷൻ ദിവസം 6.66 പൈസ’; കേന്ദ്രം 12 വർഷമായി നൽകുന്നത് വെറും 200 രൂപ, ദുരിതത്തിലായി വൃദ്ധർ

 ‘വാർദ്ധക്യ പെൻഷൻ ദിവസം 6.66 പൈസ’; കേന്ദ്രം 12 വർഷമായി നൽകുന്നത് വെറും 200 രൂപ, ദുരിതത്തിലായി വൃദ്ധർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്‌കീമിന് കീഴിലുള്ള വാർദ്ധക്യകാല പെൻഷൻ തുക 2012 മുതൽ വർദ്ധിപ്പിക്കാത്തത് രാജ്യത്തെ വയോജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ലിബ്‌ടെക് ഇന്ത്യ നടത്തിയ പഠന റിപ്പോർട്ട്.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി 60 നും 79 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിമാസം 200 രൂപ മാത്രമാണ് കേന്ദ്രം പെൻഷനായി നൽകുന്നത്. എന്നാൽ ഇക്കാലയളവിൽ രാജ്യത്തുണ്ടായ രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ 2012ലെ 200 രൂപയുടെ മൂല്യം ഇന്ന് വെറും 110 രൂപയായി കുറഞ്ഞിരിക്കുകയാണ്. അതായത് ഈ പെൻഷൻ തുകയുടെ യഥാർത്ഥ മൂല്യത്തിൽ ഏകദേശം 45 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചു.

80 വയസ്സിന് മുകളിലുള്ളവർക്ക് നൽകുന്ന 500 രൂപയുടെ അവസ്ഥയും സമാനമാണ്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില കുതിച്ചുയരുമ്പോൾ ദിവസം ഏഴു രൂപ പോലും തികച്ചു ലഭിക്കാത്ത ഈ തുക കൊണ്ട് ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ പ്രായമായവർക്ക് സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളും കേന്ദ്ര വിഹിതത്തോടൊപ്പം സ്വന്തം നിലയിൽ തുക കൂട്ടി നൽകുന്നുണ്ടെങ്കിലും ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോഴും തുച്ഛമായ തുകയാണ് വയോധികർക്ക് ലഭിക്കുന്നത്. പെൻഷൻ തുക ചുരുങ്ങിയത് 2000 രൂപയായോ അല്ലെങ്കിൽ മിനിമം വേതനത്തിന്റെ പകുതിയായോ ഉയർത്തണമെന്ന് പെൻഷൻ പരിഷത്ത് പോലുള്ള സംഘടനകൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര ബജറ്റുകളിൽ ഇതിനായുള്ള നീക്കങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ആധാർ അധിഷ്ഠിത പണമിടപാടുകളിലെ സാങ്കേതിക തടസ്സങ്ങൾ മൂലം അർഹരായ പലർക്കും ഈ തുക പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും മാന്യമായി ജീവിക്കാനുള്ള വയോജനങ്ങളുടെ അവകാശം ഇവിടെ ലംഘിക്കപ്പെടുകയാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പണപ്പെരുപ്പത്തിന് അനുസൃതമായി പെൻഷൻ തുക പരിഷ്‌കരിക്കാത്തത് ദരിദ്രരായ ലക്ഷക്കണക്കിന് വൃദ്ധരെ കടുത്ത പട്ടിണിയിലേക്കും ആശ്രിതത്വത്തിലേക്കും തള്ളിവിടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

80 വയസ്സിന് മുകളിലുള്ളവർക്ക് നൽകുന്ന 500 രൂപയുടെ അവസ്ഥയും സമാനമാണ്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില കുതിച്ചുയരുമ്പോൾ ദിവസം ഏഴു രൂപ പോലും തികച്ചു ലഭിക്കാത്ത ഈ തുക കൊണ്ട് ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ പ്രായമായവർക്ക് സാധിക്കുന്നില്ല. ആധാർ അധിഷ്ഠിത പണമിടപാടുകളിലെ സാങ്കേതിക തടസ്സങ്ങൾ മൂലം അർഹരായ പലർക്കും ഈ തുച്ഛമായ തുക പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും മാന്യമായി ജീവിക്കാനുള്ള വയോജനങ്ങളുടെ അവകാശം ഇവിടെ ലംഘിക്കപ്പെടുകയാണെന്നും പഠനം ഗൗരവമായി ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ കേന്ദ്രത്തേക്കാൾ മികച്ച മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. കേന്ദ്രവിഹിതം വളരെ കുറവാണെങ്കിലും കേരളം സ്വന്തം ഫണ്ടിൽ നിന്ന് തുക ചേർത്ത് പ്രതിമാസം 1600 രൂപയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ രണ്ടായിരം രൂപയ്ക്ക് മുകളിൽ പെൻഷൻ നൽകുന്നുണ്ട്.

Also read: