02/06/2026
[fontresizer_tawhidurrahmandear_widget]

ജയിലിലെ പ്രണയം: മധ്യപ്രദേശിൽ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

 ജയിലിലെ പ്രണയം: മധ്യപ്രദേശിൽ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ

ഭോപ്പാൽ: മധ്യപ്രദേശിലെ സത്‌നയിൽ കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് ജയിൽ ഉദ്യോഗസ്ഥ. സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും അവിടെ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ഈ അപൂർവ വിവാഹം. ജയിലിനുള്ളിലെ ഔദ്യോഗിക പരിചയം പിന്നീട് പ്രണയമായി മാറുകയും ഒടുവിൽ മതപരമായ അതിർവരമ്പുകൾ ഭേദിച്ച് വിവാഹത്തിൽ എത്തുകയുമായിരുന്നു.

2007-ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തിയ കേസിലാണ് ധർമ്മേന്ദ്ര സിങ് ശിക്ഷിക്കപ്പെട്ടത്. ജയിലിൽ വാറണ്ട് ഇൻ-ചാർജ് ആയിരുന്ന ഫിറോസയെ വാറണ്ട് സംബന്ധമായ കാര്യങ്ങളിൽ സഹായിച്ചിരുന്നത് ധർമ്മേന്ദ്രയായിരുന്നു. ഈ സമ്പർക്കമാണ് ഇരുവരെയും അടുപ്പിച്ചത്. ഏകദേശം 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ പേരിൽ നാല് വർഷം മുമ്പ് വിട്ടയച്ചിരുന്നു. മോചനത്തിന് പിന്നാലെ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

Also read: