10/06/2026
[fontresizer_tawhidurrahmandear_widget]

‘പാർട്ടിയാണ് എനിക്കെല്ലാം, വേട്ടയാടിയതൊക്കെ ഞാൻ സഹിച്ചു’: കെ.സി വേണുഗോപാൽ

 ‘പാർട്ടിയാണ് എനിക്കെല്ലാം, വേട്ടയാടിയതൊക്കെ ഞാൻ സഹിച്ചു’: കെ.സി വേണുഗോപാൽ

തിരുവനന്തപുരം: തനിക്ക് എല്ലാം പാർട്ടിയാണ്, വേട്ടിയാടിയതും ആക്ഷേപിച്ചതും ഞാൻ സഹിച്ചുവെന്നും പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിനെ അധികാരത്തിൽ എത്തിച്ചത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത സർക്കാർ കേരളത്തിൽ ഉണ്ടാകുമെന്നും ആ സർക്കാറിന് എല്ലാവിധി പിന്തുണയും നൽകുമെന്നും കെ.സി വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാർട്ടിക്ക് ഉപരിയായി ഒരു ഇമേജും ഞാൻ ഉണ്ടാക്കാറില്ല. പാർട്ടി പ്രവർത്തകർക്ക് വേദനിക്കുമ്പോൾ എനിക്കും വേദനിക്കും. പാർട്ടിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തകനാണ് ഞാൻ. സൈബർ ഇടങ്ങളിലെ വേട്ടയാടലുകൾ ഞാൻ സഹിച്ചോളാം. ജനങ്ങളാണ്, പാർട്ടിയാണ് എനിക്ക് വലുത്. ഞാൻ ഇന്ന് തുടങ്ങിയതല്ല, എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തിയാണ് ഇവിടെ വരെ എത്തിയത്. സൈബർ ആക്രമണം നടത്തുന്നവർക്ക് ഇനിയും തുടരാം. എന്റെ പാർട്ടി ലീഡർഷിപ്പിനെ കുറിച്ച് എനിക്ക് അഭിമാനമേ ഉള്ളൂ’- കെ.സി. വേണുഗോപാൽ പറഞ്ഞു.

Also read: