11/05/2026
[fontresizer_tawhidurrahmandear_widget]

‘ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’; ടിവികെയെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

 ‘ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി’; ടിവികെയെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയിനെ അഭിനന്ദിച്ചതിനൊപ്പം കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനക്ഷേമത്തിനായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയ മോദി, ടി.വി.കെ സഖ്യകക്ഷിയായ കോൺഗ്രസിനെ “പരാദജീവി” എന്ന് വിശേഷിപ്പിച്ചു. കർണാടകയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസിനെ പ്രതിസന്ധികളിൽ താങ്ങിനിർത്തിയത് ഡി.എം.കെയാണെന്നും കേന്ദ്രത്തിൽ യുപിഎ സർക്കാർ പത്ത് വർഷം നിലനിന്നത് അവരുടെ പിന്തുണയോടെയാണെന്നും മോദി ഓർമ്മിപ്പിച്ചു.

എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയപ്പോൾ സ്വന്തം നേട്ടത്തിനായി കോൺഗ്രസ് ദീർഘകാല സഖ്യത്തെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. “അധികാരക്കൊതിയിൽ മുങ്ങിയ കോൺഗ്രസ്, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തി. ഇപ്പോൾ, പരാദജീവിയായ കോൺഗ്രസിന് രാഷ്ട്രീയമായി പ്രസക്തി നിലനിർത്താൻ പിന്നിൽ കയറി സഞ്ചരിക്കാൻ കഴിയുന്ന മറ്റൊരു പാർട്ടി കൂടി ആവശ്യമാണ്,” എന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത ടി.വി.കെയെ ഭരണത്തിലെത്താൻ സഹായിച്ചെങ്കിലും പുതിയ മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളില്ലാത്തത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധിക്ക് വിജയിയുടെ സ്വാധീനത്തിൽ വലിയ വിശ്വാസമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഡി.എം.കെ യോഗങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Also read: