11/05/2026
[fontresizer_tawhidurrahmandear_widget]

ഇത് മദ്രസയല്ല, നാളെ മുതൽ ആരും ബുർഖ ധരിച്ച് കോളജിലേക്ക് വരേണ്ട’; ബംഗാളിൽ ഭീഷണിയുമായി സംഘപരിവാർ

 ഇത് മദ്രസയല്ല, നാളെ മുതൽ ആരും ബുർഖ ധരിച്ച് കോളജിലേക്ക് വരേണ്ട’; ബംഗാളിൽ ഭീഷണിയുമായി സംഘപരിവാർ

കൊൽക്കത്ത: ബംഗാളിലെ ഹൗറ ജില്ലയിൽ ബുർഖ ധരിക്കുന്നവരെ കോളജിൽ പ്രവേശിപ്പിക്കില്ലെന്ന ഭീഷണിയുമായി സംഘപരിവാർ പ്രവർത്തകർ. ആസാദ് ഹിന്ദ് ഫൗദ് സ്മൃതി മഹാവിദ്യാലയത്തിന് മുന്നിൽ നിന്നാണ് സംഘപരിവാർ പ്രവർത്തകൻ പരസ്യമായി ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നു. മെയ് അഞ്ചിനാണ് കോളജ് ക്യാമ്പസിന് പുറത്തെത്തിയ ഇയാൾ ഇത് മദ്രസയല്ല, നാളെ മുതൽ ആരും ബുർഖ ധരിച്ച് കോളജിലേക്ക് വരേണ്ട എന്ന് പ്രഖ്യാപിച്ചത്.

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ഭീഷണികൾ ബംഗാളിന് വേണ്ടിയുള്ള മാറ്റമാണോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ഈ വീഡിയോ പങ്കുവെച്ച് ചോദിച്ചു. ഈ സംഭവം കോളേജിലെ മുസ്ലീം പെൺകുട്ടികൾക്കിടയിൽ വലിയ ആശങ്കയ്ക്കും സുരക്ഷാഭീതിക്കും കാരണമായിട്ടുണ്ട്.

എന്നാൽ ഈ വിഷയത്തിൽ കോളേജ് അധികൃതരോ പൊലീസോ ഇതുവരെ ഔദ്യോഗികമായ വിശദീകരണങ്ങളോ നടപടികളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം പ്രവണതകൾ ഗൗരവകരമായ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരെയും ത്രിണമൂൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് എതിരെയും ബിജെപി ആസൂത്രിതമായി ആക്രമണങ്ങൾ നടത്തുകയാണ് എന്ന വിമർശനം നിലനിൽക്കുന്നുണ്ട്.

Also read: