02/08/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ ബലാത്സംഗ കേസിലെ പ്രതിയെ പൂമാലയിട്ട് തോളിലേറ്റി സ്വീകരിച്ച് സംഘപരിവാർ

 യുപിയിൽ ബലാത്സംഗ കേസിലെ പ്രതിയെ പൂമാലയിട്ട് തോളിലേറ്റി സ്വീകരിച്ച് സംഘപരിവാർ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബലാത്സംഗ കേസിൽ 9 മാസത്തെ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് തോളിലേറ്റി സ്വീകരിച്ച് സംഘപരിവാർ പ്രവർത്തകർ. നിയമ വിദ്യാർത്ഥിനിയെ വക്കീലിന് പരിചയപ്പെടുത്തിക്കൊടുക്കാം എന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്ത സുശീൽ പ്രജാപതിയെയാണ് ജയിലിന് പുറത്തിറങ്ങിയ ഉടനെ ആഹ്ലാദ പ്രകനത്തോടെ വരവേറ്റത്. ഹിന്ദു യുവവാഹിനി മുൻ അംഗം കൂടിയായ പ്രതിയുടെ റോഡ് ഷോയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബലാത്സംഗ കേസിലെ പ്രതിയെ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച വീഡിയോ കണ്ട് നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഉത്തർപ്രദേശ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഈ സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. അടുത്തിടെ മുഖ്യമന്ത്രി വലിയ തോതിൽ പ്രശംസിച്ച ഒരു സംഘടനയിലെ മുതിർന്ന ഭാരവാഹിയായ ബലാത്സംഗക്കേസ് പ്രതിയെ പൂമാലയിട്ടും പൂക്കൾ വർഷിച്ചും സ്വീകരിച്ചത് ബിജെപിയുടെ യഥാർത്ഥ സ്വഭാവമാണ് കാണിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. നാളെ ഇതേ പ്രതി തന്നെ വനിതാ സംവരണത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് കാണേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

Also read: