15/06/2026
[fontresizer_tawhidurrahmandear_widget]

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; കെഎസ്ആർടിസിയുടെ സൈഡ് ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയ്‌ക്ക് 25000 രൂപ പിഴ

 സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല; കെഎസ്ആർടിസിയുടെ സൈഡ് ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയ്‌ക്ക് 25000 രൂപ പിഴ

കോഴിക്കോട്: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് യുവതി അടിച്ചുതകർത്തു. കോഴിക്കോട് മിംസ് ഹോസ്പിറ്റലിന് സമീപമാണ് സംഭവം. മിംസ് സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും അവിടെ സ്റ്റോപ്പില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.

ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആയുധം ഉപയോഗിച്ച് യുവതി ബസിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതി താൻ പോലീസിൽ പരാതി നൽകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒടുവിൽ ഇരുവിഭാഗവും പോലീസ് സ്റ്റേഷനിലെത്തുകയും, തകർത്ത ചില്ല് ശരിയാക്കി നൽകാമെന്ന ഉറപ്പിന്മേൽ യുവതിയെ വിട്ടയക്കുകയും ചെയ്തു.

Also read: