21/07/2026
[fontresizer_tawhidurrahmandear_widget]

നാട്ടിൽ നല്ലവനായ ഉണ്ണി, പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടന നേതാവ് പിടിയിൽ

 നാട്ടിൽ നല്ലവനായ ഉണ്ണി, പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടന നേതാവ് പിടിയിൽ

പത്തനംതിട്ട: നാട്ടിൽ നല്ലവനായ ഉണ്ണി ചമഞ്ഞ് ലഹരി ഉപയോഗവും വിൽപനയും നടത്തിയ യുവാവ് പിടിയിൽ. പോലീസിന്റെ പരിശോധനയിൽ യുവാവിന്റെ പക്കൽനിന്ന് 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഏഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യനെയാണ് (25) ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഡാൻസാഫ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ പുസ്തകങ്ങൾക്കിടയിൽ ഒരു രഹസ്യ അറയിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യൂത്ത് മുവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ ഐഡന്റിറ്റി കാർഡും കണ്ടെടുത്തിട്ടുണ്ട്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാൾ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നടത്തിപ്പോന്നത്. അറസ്റ്റിലായ ഷർഫിനെ പെരുമ്പട്ടി സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്ഡ എറണാകുളം പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകളിലും കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചതും ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Also read: