03/06/2026
[fontresizer_tawhidurrahmandear_widget]

കർണാടകയിൽ ഇനി ഡി.കെ യുഗം; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

 കർണാടകയിൽ ഇനി ഡി.കെ യുഗം; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ

ബെംഗളൂരു: കർണാടക 34ാമത് മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കയ്യിൽ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു സത്യപ്രതിജ്ഞ. ബെംഗളൂരുവിലെ ലോക് ഭവനിൽ വെച്ച് വൈകുന്നേരം 4:15ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് അദ്ദേഹത്തിന് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എട്ട് തവണ എംഎൽഎ ആയിരുന്ന ശിവകുമാർ, ലിംഗായത്ത് സമുദായത്തിലെ പ്രമുഖ ആത്മീയ ഗുരുവായിരുന്ന അന്തരിച്ച ഗംഗാധര അജ്ജയ്യയുടെ നാമത്തിലാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ച മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതിനെ തുടർന്നാണ് ശിവകുമാർ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്. പുതിയ മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡോ. ബി.ആർ. അംബേദ്കറുടെ നാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. ഇവരെക്കൂടാതെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കയ്യിൽ ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു സത്യപ്രതിജ്ഞ. ബെംഗളൂരുവിലെ ലോക് ഭവനിൽ വെച്ച് വൈകുന്നേരം 4:15ന് നടന്ന ചടങ്ങ13 കാബിനറ്റ് മന്ത്രിമാരും ഇന്ന് ചുമതലയേറ്റിട്ടുണ്ട്. ഇതിൽ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ആദ്യമായി മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു.ടി. ഖാദർ, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരൊഴികെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും മുൻപ് സിദ്ധരാമയ്യ സർക്കാരിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വിശ്വസ്തരാണ്. എന്നാൽ ആദ്യഘട്ടത്തിൽ വനിതാ പ്രതിനിധികളെയോ എച്ച്.സി. മഹാദേവപ്പ, എച്ച്.കെ. പാട്ടീൽ, ദിനേഷ് ഗുണ്ടുറാവു തുടങ്ങിയ മുതിർന്ന നേതാക്കളെയോ ഉൾപ്പെടുത്തിയിട്ടില്ല.

പ്രൗഢഗംഭീരമായ ചടങ്ങിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്തു. കൂടാതെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. വിവിധ ആത്മീയ നേതാക്കൾ, കർഷകദളിത് സംഘടനകളുടെ പ്രതിനിധികൾ, കന്നഡ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി വലിയൊരു ജനസഞ്ചയം ചടങ്ങിന് സാക്ഷ്യം വഹിച്ചു. അധികാരമേറ്റ ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പുതിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അഭിനന്ദനങ്ങൾ അറിയിക്കുകയും സംസ്ഥാന വികസനത്തിനായി ഈ അവസരം വിനിയോഗിക്കാൻ ആശംസിക്കുകയും ചെയ്തു.

Also read: