“സുന്ദരനാണ്, ചിരിയിൽ വീണുപോകും, പക്ഷേ സ്വഭാവം ചെകുത്താൻ്റേത്”; വി.ഡി.സതീശനെതിരെ എം.എം.മണി
ഇടുക്കി: വി.ഡി.സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് എം.എം.മണി. പുറമെ കാണാൻ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ സ്വഭാവമുള്ള ആളാണ് സതീശനെന്ന് എം.എം. മണി പറഞ്ഞു. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും ആ ചിരി കണ്ടാൽ ആരും അതിൽ വീണുപോകുമെന്നും മണി പരിഹസിച്ചു.
എല്ലാവർക്കും സൗജന്യങ്ങൾ നൽകുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ പറ്റിച്ച ഒന്നാംതരം തട്ടിപ്പുകാരനാണ് അദ്ദേഹമെന്നും എം.എം. മണി ആരോപിച്ചു. പുറമെ സൗമ്യമായി പെരുമാറുകയും എന്നാൽ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്നാണ് എം.എം. മണിയുടെ പ്രധാന വിമർശനം. ഇടുക്കിയിൽ വെച്ച് സംസാരിക്കവെയാണ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിലുള്ള എം.എം. മണിയുടെ ഈ പ്രതികരണം.