കാലിക്കറ്റ് സർവകലാശാല പുതിയ പ്രോ-വൈസ് ചാൻസലറായി ഡോ. റഷീദ് അഹമ്മദ്
ഡോ. റഷീദ് അഹമ്മദ്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ പ്രോ-വൈസ് ചാൻസലറായി (പി.വി.സി.) നിലവിലെ സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് നെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് നിയമനം. പുതിയ സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ സിൻഡിക്കേറ്റ് യോഗമാണ് ഇന്ന് ചേർന്നത്.
ഫാറൂഖ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന റഷീദ് അഹ്‌മദ് എംഎസ്എഫ് ഫാറൂഖ് കോളേജ് യൂണിറ്റ് പ്രസിഡന്റ് ആയി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു അക്കാഡമിക് രംഗത്തെ വിദഗ്ദനായി മാറുകയായിരുന്നു. അന്തരിച്ച യൂത്ത് ലീഗ് നേതാവ് പി. എം. ഹനീഫിന്റെ സഹോദരനാണ് ഡോ. റഷീദ് അഹമ്മദ്.